city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയുടെ തലയില്‍ സ്ലാബ് കഷണം അടര്‍ന്നുവീണു

ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയുടെ തലയില്‍ സ്ലാബ് കഷണം അടര്‍ന്നുവീണു
കാഞ്ഞങ്ങാട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയുടെ തലയില്‍ സ്ലാബ് കഷണം അടര്‍ന്നുവീണു. ഞായറാഴ്ച രാവിലെ 9.30ന് കാഞ്ഞങ്ങാട് ബസ്സ്റ്റാന്‍ഡിലാണ് സംഭവം. മാവുങ്കാല്‍ പുതിയ കണ്ടത്തെ ബാബുവിന്റെ ഭാര്യ വി. ശാരദക്കാണ് (32) പരിക്കേറ്റത്.

ശാരദയെ കാഞ്ഞങ്ങാട് നഴ്‌സിങ്ങ് ഹോമില്‍ പ്രവേശിപ്പിച്ചു. മക്കളായ ശരണ്യ, ശരത് എന്നിവര്‍ക്കൊപ്പം ശാരദ പാക്കം വെളുത്തോളിയിലെ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. തലനാരിഴക്കാണ് കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ബസ്സ്റ്റാന്‍ഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടകാരണം. നൂറുകണക്കിന് യാത്രക്കാര്‍ തിങ്ങിനിറയുന്ന ബസ്സ്റ്റാന്റ് അപകടനിലയിലായിട്ട് മാസങ്ങളായി. 

അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മുകളില്‍ സ്ലാബിന്റെ ഭാഗങ്ങള്‍ അടര്‍ന്നുകിടക്കുകയാണ്. ഇത് ഏതുനിമിഷവും താഴെവീഴാന്‍ സാധ്യതയുണ്ട്. ഇവ മാറ്റിയില്ലെങ്കില്‍ വീണ്ടും അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ പറഞ്ഞു.

Keywords: House wife injured, Kanhangad Bus stand, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia