എസ്.കെ.എസ്.എസ്.എഫ് സഹചാരി കാഞ്ഞങ്ങാട് കേന്ദ്രം ഉദ്ഘാടനം ചെയ്തു
Jan 2, 2012, 15:15 IST
കാസര്‍കോട്: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി സൗജന്യമായി എല്ലാമാസവും നല്‍കുന്ന മരുന്നുവിതരണസംവിധാനമായ സഹചാരി കാഞ്ഞങ്ങാട് കേന്ദ്രത്തിന്റെ ഉദ്ഘാടനം സുന്നി യുവജനസംഘം സംസ്ഥാനപ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സുന്നിമഹല്ല് ഫെഡറേഷന്‍ ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, മദ്രസമാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാനവൈസ്പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി, എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാരീസ് ദാരിമി ബെദിര, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാജനറല്‍ സെക്രട്ടറി ടി.പി.അലി ഫൈസി, ബഷീര്‍ വെള്ളിക്കോത്ത്, അഷ്‌റഫ് മിസ്ബാഹി, അബ്ദുല്ല ദാരിമി തോട്ടം, കെ.യു.ദാവൂദ് ഹാജി, കെ.എം.ശറഫുദ്ദീന്‍, മുനീര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: SKSSF, Kasaragod, Kanhangad