സ്കൂള്‍ പരിസരത്ത് കണ്ട അസ്ഥികൂടം നാട്ടുകാരെ വട്ടം കറക്കി
Feb 29, 2012, 23:25 IST
കാഞ്ഞങ്ങാട്: സ്കൂള്‍ പരീക്ഷണ ശാലയിലെ അസ്ഥികൂടം ഗ്രൌണ്ടിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് നാട്ടുകാരെയും പോലീസിനെയും ഏറെനേരം പരിഭ്രാന്തരാക്കി. അജാനൂരിലെ സ്വകാര്യ സ്കൂള്‍ ഗ്രൌണ്ടിലാണ് ബുധനാഴ്ച അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഉടനെ വിവരം നാട്ടുകാരും അറിഞ്ഞു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. കൂടൂതല്‍ നടത്തിയ അന്വേഷണത്തിലാണ് സ്കൂള്‍ ലാബില്‍ സ്പിരിറ്റില്‍ സൂക്ഷിച്ച അസ്ഥികൂടമാണെന്ന് മനസ്സിലായത്. പിന്നീട് ഇത് എടുത്ത് സ്കൂള്‍ ലാബില്‍ തന്നെ സൂക്ഷിക്കുവാന്‍ പോലീസ് നിര്‍ദ്ദേശിച്ചു.
Keywords: Skelton, School, Kanhangad, Kasaragod