city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാങ്ക് ആവശ്യപ്പെട്ടാല്‍ എസ്‌ഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി

ചെറുവത്തൂര്‍: (www.kasargodvartha.com 29/09/2015) ബാങ്കുകള്‍ ആവശ്യപ്പെട്ടാല്‍ എസ്‌ഐഎസ്എഫ് (സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്) സുരക്ഷ ഒരുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചെറുവത്തൂരില്‍ കൊള്ളയടിക്കപ്പെട്ട വിജയ ബാങ്ക് സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയ ബാങ്കിലെ കവര്‍ച്ചയുടെ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘം ശരിയായ പാതയിലാണ് മുന്നോട്ടു പോകുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം. ഹരിശ്ചന്ദ്ര നായക്കിന്റെ നേതൃത്വത്തിലുള്ള സംഘം എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തും. ബാങ്കുകള്‍ ഉള്‍പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന തെരുവുകളില്‍ ശ്രദ്ധ പതിയുന്ന തരത്തില്‍ പോലീസ് രാത്രികാല പട്രോളിംഗ് കൂടുതലായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കൊച്ചി നഗരത്തിലെ പ്രധാന ബാങ്കുകള്‍ക്കു മാത്രമാണ് എസ്‌ഐഎസ്എഫ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

ബാങ്ക് ആവശ്യപ്പെട്ടാല്‍ എസ്‌ഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി

Related News:


വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന


Keywords : Bank, Robbery, Police, Investigation, Minister, Ramesh-Chennithala, Visit, Cheruvathur, Kasaragod, Kanhangad, Vijaya Bank. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia