കാഞ്ഞങ്ങാട്ട് സിഗ്‌നേച്ചര്‍-2013 ചിത്രപ്രദര്‍ശനം 5,6 തിയ്യതികളില്‍
Mar 1, 2013, 17:16 IST
കാസര്‍കോട്: കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച് അഞ്ച്, ആറ് തിയ്യതികളില്‍ കാഞ്ഞങ്ങാട്ട് ആര്‍ട്ട് ഗാലറിയില്‍ 'സിഗ്‌നേച്ചര്‍-2013' ചിത്രപ്രദര്‍ശനം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 120 മാധ്യമ പ്രവര്‍ത്തകരായ ഫോട്ടോ ഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 10മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പ്രദര്‍ശനം. അഞ്ചിന് രാവിലെ 10 മണിക്ക് ചിത്രകാരന്‍ പി.എസ്. പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി ആര്‍ട്ടിസ്റ്റ് ടി.രാഘവന്‍, ടി.കെ. നാരായണന്‍, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് കെ. വിനോദ് ചന്ദ്രന്‍, സെക്രട്ടറി മുഹമ്മദ് ഹാഷീം സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ പ്രസ് ക്ലബ് ഭാരവാഹികളായ മുഹമ്മദ് ഹാഷിം, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, മട്ടന്നൂര്‍ സുരേന്ദ്രന്‍, അബ്ദുല്‍ റഹ് മാന്‍ ആലൂര്‍ സംബന്ധിച്ചു.

Keywords: KUWJ Golden Jubilee, Kanhangad, KUWJ, Media worker, Photographer, Kasaragod, Press meet, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.