വ്യാജ പാസ്‌പോര്‍ട്ട് കേസ്: എസ്.ഐ കീഴടങ്ങി
Aug 20, 2012, 22:05 IST
കാഞ്ഞങ്ങാട്: ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വ്യാജ പാസ്‌പോര്‍ട്ട് കേസിലെ പ്രതിയായ എസ്‌ഐ കോടതിയില്‍ കീഴടങ്ങി. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂം എസ്‌ഐ ജയകുമാറാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കീഴടങ്ങിയത്. ജയകുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
നേരത്തെ ജയകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ജാമ്യം അനുവദിച്ച ഹൈക്കോടതി ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജയകുമാറിന് കോടതി ജാമ്യം അനുവദിച്ചത്.
രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന വ്യാജ പാസ്‌പോര്‍ട്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് ജയകുമാറിനെതിരെ കേസെടുത്തിരുന്നത്. രാജപുരം പോലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായി ജോലി നോക്കുന്നതിനിടയിലാണ് ജയകുമാര്‍ വ്യാജ പാസ്‌പോര്‍ട്ടിന് ഒത്താശ ചെയ്തുകൊടുത്തത്.
ഈ വ്യാജ പാസ്‌പോര്‍ട്ട് കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനാണ്. ജയകുമാര്‍ ഉള്‍പ്പെടെയുള്ള ചില പോലീസ് ഉദ്യോഗസ്ഥരും ഏതാനും ട്രാവല്‍ ഉടമകളും പോസ്റ്റുമാന്‍മാരും പ്രതികളായ വ്യാജ പാസ്‌പോര്‍ട്ട് കേസുകളുമായി ബന്ധപ്പെട്ട് നിരവധി പ്രതികള്‍ ഇപ്പോഴും ഒളിവില്‍ കഴിയുന്നുണ്ട്.

Keywords: Fake Passport, Case, SI, Surrender, Hosdurg, Court, Kanhangad, Kasaragod