തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്‌ഐയെ വരവേറ്റത് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍
Sep 19, 2012, 20:54 IST
കാഞ്ഞങ്ങാട്: പോലീസ് ഓഫീസര്‍മാരുടെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലില്‍ മത്സരിച്ച് ജയിച്ച എസ്‌ഐയെ വരവേറ്റത് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍. ഇപ്പോള്‍ ഹൈവേ പട്രോളിംഗ് എസ്‌ഐയായി ജോലി നോക്കുന്ന മുന്‍ രാജപുരം എസ്‌ഐ കെ കൃഷ്ണനാണ് സസ്‌പെന്‍ഷനിലായത്.
ദളിത് വിഭാഗത്തില്‍പെട്ട യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവതിയുടെ പരാതി ലഭിച്ചിട്ടും ഗൗരവത്തോടെ അത് കൈകാര്യം ചെയ്യാതിരിക്കുകയും കേസ് നടപടികള്‍ വൈകിക്കുകയും ചെയ്തതിന്റെ പേരില്‍ നേരത്തെ ആരോപണവിധേയനായിരുന്നു എസ്‌ഐ കൃഷ്ണന്‍. ഈ സംഭവത്തില്‍ പരാതിക്ക് വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്ന കാരണത്താല്‍ കൃഷ്ണനെ ഈ ബലാല്‍സംഗക്കേസിലെ എഫ്‌ഐആര്‍ പട്ടികയില്‍ പ്രതിയായി കേസന്വേഷിക്കുന്ന കാസര്‍കോട് എസ്എംഎസ് ഡിവൈഎസ്പി ഉള്‍പെടുത്തി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. റിപോര്‍ട്ട് പരിശോധിച്ച കോടതി പിന്നീട് കൃഷ്ണനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
കൃഷ്ണനെതിരെ എസ്എംഎസ് ഡിവൈഎസ്പി ആഭ്യന്തരവകുപ്പിന് നല്‍കിയ റിപോര്‍ട്ടിന്റെ വെളിച്ചത്തിലാണ് വളരെ വൈകിയാണെങ്കിലും കൃഷ്ണനെ സസ്‌പെന്റ് ചെയ്തുകൊണ്ട് ഉത്തരവ് പുറത്തുവന്നത്. എസ്‌ഐക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് കൈമാറിയിട്ടില്ല. എസ്‌ഐയെ പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയ സംഭവം നേരത്തെ പോലീസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിവാദ വിഷയമായി മാറിയിരുന്നു. എസ്എംഎസ് ഡിവൈഎസ് പി നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് എസ്‌ഐക്ക് നേരെ അച്ചടക്ക നടപടിയുണ്ടായത്.

Keywords: Police Association, Election, Winner, ASI, Suspension, Order, Kanhangad, Kasaragod