city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Attempted Murder | എസ്‌ഐയെ ടിപര്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍

Photo: Arranged

● പ്രതി ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇർഫാദ് (30) ആണ്.
● സംഭവം നടന്നത് ജനുവരി 30 ന് പുലർച്ചെ 1.40 ന്.
● ടിപ്പർ ലോറിയിടിച്ചാണ് എസ്ഐയെ അപായപ്പെടുത്താൻ ശ്രമിച്ചത്.
● കേസിലെ കൂട്ടുപ്രതി ഫാസിലി(28)നെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.

കാഞ്ഞങ്ങാട്: (KasargodVartha) മണല്‍ക്കടത്ത് പിടികൂടാന്‍ എത്തിയപ്പോള്‍ പൊലീസ് വാഹനത്തിനും എസ്‌ഐ സഞ്ചരിച്ച കാറിലേക്കും ടിപര്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇര്‍ഫാദ് (30) ആണ് അറസ്റ്റിലായത്. 

ഇക്കഴിഞ്ഞ ജനുവരി 30 ന് പുലര്‍ചെ 1.40 മണിയാടെയായിരുന്നു പൊലീസിനുനേരെ അക്രമം ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. കിലോമീറ്ററോളം നീണ്ട ചേസിംഗിനിടെയാണ് പൊലീസ് വാഹനത്തില്‍ ഇടിച്ച് എസ്‌ഐയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും ഒടുവില്‍ പൊലീസ് വാഹനത്തിന് മുന്‍പില്‍ ടിപറില്‍ നിന്നും മണല്‍ തട്ടിയാണ് സംഘം രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

ടിപര്‍ ലോറി പിന്നീട് പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ കൂട്ടുപ്രതി ഫാസിലി(28)നെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The main accused, Irshad (30), who attempted to murder a Sub Inspector by ramming his police vehicle with a tipper lorry during a chase to stop illegal sand mining has been arrested. The incident occurred on January 30th. Another accused, Fazil (28), was arrested earlier.

#policeassault #attemptedmurder #arrest #kannur #crime #sandmining

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub