ശ്രീ നാരായണ ഗുരുവിനെ ആക്ഷേപിച്ച നടപടി പൊറുക്കാന്‍ കഴിയാത്തത്: എസ്.എന്‍.ഡി.പി
Sep 7, 2015, 11:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/09/2015) ശ്രീനാരായണ ഗുരുവിനെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ മറവില്‍ കുരിശില്‍ തറച്ച് നിശ്ചല ദൃശ്യം അവതരിപ്പിച്ച് ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത നടപടി പൊറുക്കാന്‍ കഴിയാത്ത തെറ്റാണെന്ന് എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയന് പ്രസ്താവനയില്‍ പറഞ്ഞു.
ഗുരുദേവനെ അവഹേളിച്ചത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നായാലും അവര്‍ക്ക് കാലം മാപ്പ് നല്‍കില്ല. കേരളീയ സമൂഹത്തില്‍ ഗുരുദേവനെ നിന്ദിച്ചവരാരും രക്ഷപ്പെട്ട ചരിത്രമില്ല. ഇതിനു തക്കതായ തിരിച്ചടി നേരിടുമെന്ന കാര്യം ഇത് നടത്തിയ പാര്‍ട്ടിയുടെ ആളുകള്‍ മനസിലാക്കണം. സംഭവത്തില്‍ യൂണിയന് ശക്തമായി പ്രതിഷേധിച്ചു. ഗുരുദേവനെ കുരിശിലേറ്റിയ നടപടിയില്‍ വിവിധ ശാഖ കമ്മറ്റികളും പ്രതിഷേധിച്ചു.

Keywords : Trikaripur, SNDP, Kerala, Kanhangad, Shri Narayana Guru.