മായം ചേര്‍ത്ത ഭക്ഷ്യധാന്യങ്ങള്‍ വില്‍പ്പന നടത്തിയ കടയുടമക്ക് ഒരു വര്‍ഷം തടവ്
Jan 13, 2012, 15:50 IST
കാഞ്ഞങ്ങാട്: മായം ചേര്‍ത്ത ഭക്ഷ്യധാന്യങ്ങള്‍ വില്‍പ്പന നടത്തിയ കേസില്‍ രണ്ടാം പ്രതിയായ കടയുടമക്ക് കോടതി ഒരു വര്‍ഷം തടവും രണ്ടായിരം രൂപ പിഴയും വിധിച്ചു.
ബേക്കല്‍ ജംഗ്ഷനിലെ എ.കെ.സ്റ്റോര്‍ ഉടമ മുഹമ്മദ് സാലിഹിനെയാണ് ഹൊ സ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി ഒരു വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മുഹമ്മദ് സാലിഹ് മൂന്ന് മാസം കൂടി തടവനുഭവിക്കണം.
ഈ കേസിലെ ഒന്നാം പ്രതിയും എ.കെ. സ്റ്റോര്‍ സിലെ ജീവനക്കാരനുമായ ടി.എസ്.മുഹമ്മദ് സാദിഖ് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ്‌വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2006 സെപ്റ്റംബര്‍ 26ന് വൈകുന്നേരം 4 മണിക്ക് എ.കെ.സ്റ്റോറില്‍ ഫുഡ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മായം ചേര്‍ത്ത ഭക്ഷ്യധാന്യങ്ങള്‍ കണ്ടെത്തിയത്.
1300 ഗ്രാം റാഗി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്ത ഫുഡ് ഇന്‍സ്‌പെക്ടര്‍ ഇവ കോഴിക്കോട്ടെ സ്ഥാപനത്തില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന കൃത്രിമ നിറങ്ങള്‍ ചേര്‍ത്തതായി വ്യക്തമാകുകയായിരുന്നു.
ഇതെ തുടര്‍ന്നാണ് കടയിലെ ജീവനക്കാരനായ ടി.എസ്.മുഹമ്മദ് സാദിഖിനെ ഒന്നാം പ്രതിയായും കടയുടമ മുഹമ്മദ് സാലിഹിനെ രണ്ടാം പ്രതിയായും കേസ് രജിസ്റ്റര്‍ ചെയ്തത്.

Keywords: Kasaragod, Kanhangad, Shop, Jail