അവന്‍ ചതിച്ചു, ഞാന്‍ പോകുന്നു...ശില്‍പ്പയുടെ ഡയറിയിലെ കുറിപ്പ് പുറത്തു വന്നു
Jul 5, 2014, 18:27 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.07.2014) ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് മരിച്ച നലിയില്‍ കണ്ടെത്തിയ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ താമസിക്കുന്ന പത്മനാഭയുടെ മകള്‍ ശില്‍പ (25)യുടെ ഡയറിക്കുറിപ്പ് പുറത്തു വന്നു. കാമുകന്‍ ചതിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. മംഗ്ലീഷിലാണ് ആത്മഹത്യ കുറിപ്പ് എഴുതിവെച്ചിട്ടുള്ളത്.
'അവന്‍ ചതിച്ചു, ഞാന്‍ പോകുന്നു. 'അത്രയ്ക്കു ഞാനവനെ സ്‌നേഹിച്ചിരുന്നു' ശില്‍പ സ്വന്തം ഡയറിയില്‍ എഴുതി വെച്ചത് ഇങ്ങനെയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 17 നാണ് കാമുകന്‍ കാഞ്ഞങ്ങാട് കാരാട്ടുവയലിലെ ലക്ഷ്മീശന്റെ ചെര്‍ക്കളയിലെ ധനകാര്യ സ്ഥാപനത്തില്‍ ശില്‍പ ദുരൂഹ സാഹചര്യത്തില്‍ വിഷം കഴിച്ചത്.
ശില്‍പയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മംഗലാപുരം ഗവണ്‍മെന്റ് വെന്‍ലോക്ക് ആശുപത്രിയിലെ പോലീസ് സര്‍ജന്‍ വിഷം അകത്ത് ചെന്നാണ് മരിച്ചതെന്ന കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ജുലായ് 16 നാണ് ശില്‍പ സ്വന്തം ഡയറിയില്‍ കാമുകനായ ലക്ഷ്മീശനെതിരായ പരമാര്‍ശങ്ങള്‍ എഴുതിയിട്ടുള്ളത്. അതേ സമയം ഡയറിയുടെ 16-ന്റെ താളിലല്ല, യുവതി ആത്യമഹത്യാകുറിപ്പ്് എഴുതിയുട്ടുള്ളത്. അവനെ പ്രണയിച്ചതിനാല്‍ തനിക്കു ഭര്‍ത്താവിനോടു നീതിയും സ്‌നേഹവും പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും മംഗ്ലീഷില്‍ ശില്‍പ്പ ഡയറിയില്‍ എഴുതിയിട്ടുണ്ട്.
ഡയറി കേസന്വേഷണ ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഈ ഡയറിയിലെ പരമാര്‍ശം വെച്ചുകൊണ്ടു മാത്രം ശില്‍പയുടെ മരണത്തില്‍ കാമുകന്‍ ലക്ഷ്മീശന് എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 306 (ആത്മഹത്യാ പ്രേരണ) കുറ്റം ചുമത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് പോലീസ്. ചെര്‍ക്കളയിലുള്ള ചെമ്മണ്ണൂര്‍ ധനകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്ന ലക്ഷ്മീശനെ നേരില്‍ കാണാന്‍ ശില്‍പ 17 ന് തനിച്ചാണ് ചെന്നത്.
ലക്ഷ്മീശനുമായി ഓഫീസിനകത്ത് സംസാരിച്ചപ്പോള്‍ വഴക്കിട്ടിരുന്നു. അവിടെ വെച്ച് തന്നെ ശില്‍പ്പ എലിവിഷം കഴിച്ചതായാണ് പോലീസിന്റെ സംശയം. ശില്‍പ്പ വിഷം കഴിച്ച വിവരം ലക്ഷ്മീശന്‍ അപ്പോള്‍ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നുവെങ്കില്‍ ശില്‍പയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. ശില്‍പ്പ വിഷം കഴിച്ച വിവരം രണ്ടാം ദിവസം പത്മ ആശുപത്രിയിലെത്തിയ ലക്ഷ്മീശന്റെ ഭാര്യയാണ് ശില്‍പ്പയുടെ ഭര്‍ത്താവിനോടു പറഞ്ഞത്. പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
42 വര്‍ഷം മുമ്പ് വയറ്റില്‍ തറച്ച അമ്പ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Keywords: Kasaragod, Kanhangad, Woman, Shilpa, Lakshmeesh, Poison, Letter, Police, Lover, Husband, Job, Custody, Shilpa's suicide letter found.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067