വിദ്യാഭ്യാസ സെമിനാറും ശിഹാബ് തങ്ങള്‍ സ്‌കോളര്‍ഷിപ്പ് വിതരണവും രണ്ടിന്
Dec 24, 2011, 02:29 IST
കാഞ്ഞങ്ങാട്: ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനുവരി രണ്ടിന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറിലും ശിഹാബ് തങ്ങള്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങിലും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബും പങ്കെടുക്കും. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്മാരും വിദ്യാഭ്യാസ വകുപ്പ് മേധാവികളും വിവിധ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഹാളില്‍ ചേര്‍ന്ന സമിതി യോഗത്തില്‍ ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി.എം. ഖാദര്‍ ഹാജി, കെ.ബി. അബ്ദുല്‍ കരീം, സി.കെ. റഹ്മത്തുള്ള, എ.സി. ലത്തീഫ്, ഷൗക്കത്തലി തായല്‍, സി. മുഹമ്മദ്കുഞ്ഞി സംബന്ധിച്ചു.
സെമിനാറില്‍ ജില്ലയിലെ വിവിധ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഓര്‍ഫനേജുകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍, സന്നദ്ധ സംഘടനകള്‍ ഗ്രാന്റിനുവേണ്ടി അപേക്ഷ നല്‍കിയ മദ്രസകള്‍, മദ സംഘടനകള്‍ എന്നിവയുടെ മൂന്ന് വീതം പ്രതിനിധികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

Keywords: Kanhangad, scholarship, Seminar, സ്‌കോളര്‍ഷിപ്പ്, ശിഹാബ് തങ്ങള്‍