city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശിഹാബ് തങ്ങള്‍ സ്മാരക മംഗല്ല്യ നിധി ശ്രദ്ധേ­യ­മാ­കുന്നു

ശിഹാബ് തങ്ങള്‍ സ്മാരക മംഗല്ല്യ നിധി ശ്രദ്ധേ­യ­മാ­കുന്നു
Marhoom Shihab Thangal
കാഞ്ഞ­ങ്ങാട്: സ്‌നേഹ കാരു­ണ്യ­ങ്ങ­ളുടെ മഹാ­സാ­ഗ­ര­മാ­യി­രുന്ന സയ്യിദ് മുഹ­മ്മ­ദലി ശിഹാബ് തങ്ങ­ളുടെ പേരില്‍ കാഞ്ഞ­ങ്ങാട് സംയുക്ത മുസ്‌ലിം ജമാ­അത്ത് കമ്മിറ്റി കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ശിഹാബ് തങ്ങള്‍ സ്മാരക മംഗ­ല്ല്യ­നി­ധി ജീവ­കാ­രുണ്യ മേഖ­ല­യില്‍ ശ്രദ്ധേ­യ­മാ­കു­ന്നു.

കാഞ്ഞ­ങ്ങാ­ട്ടേയും പരി­സ­ര­ത്തേയും 70 അംഗ ജമാ­അ­ത്തു­ക­ളിലെ അഗ­തി­കളും അനാ­ഥ­രു­മായ പെണ്‍കു­ട്ടി­ക­ളുടെ വിവാ­ഹ­ത്തിന് കൈതാ­ങ്ങാ­കാ­നുള്ള സംയുക്ത ജമാ­അ­ത്തിന്റെ സംര­ഭ­ത്തിന് മനു­ഷ്യ­സ്‌നേഹി­ക­ളായ സഹ­ജീ­വി­ക­ളില്‍ നിന്നും അസാ­മ­ന്യ­മായ പിന്തു­ണ­യാണ് ലഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­ത്. കഴിഞ്ഞ വര്‍ഷം 24 പെണ്‍കു­ട്ടി­ക­ളുടെ വിവാ­ഹ­ത്തിന് ഓരോ ലക്ഷം രൂപവീതം നല്‍കി­യ­തോടെ മംഗ­ല്ല്യ­നി­ധി­യുടെ അനി­വാ­ര്യത ഏവര്‍ക്കും ബോധ്യ­പ്പെ­ടു­കയും ചെയ്തി­ട്ടു­ണ്ട്.

ശിഹാബ് തങ്ങള്‍ സ്മാരക മംഗല്ല്യ നിധി ശ്രദ്ധേ­യ­മാ­കുന്നു
Metro Muhammed Haji
പുര­നി­റ­ഞ്ഞു­നില്‍ക്കുന്ന മകളെ കെട്ടി­ച്ച­യ­ക്കാന്‍ വഴി­യി­ല്ലാതെ വിതു­മ്പിയ മാതാ­വിനെ പുറ­ത്തു­നിര്‍ത്തി കൊട­പ്പ­ന­ക്കല്‍ വസ­തി­യുടെ അക­ത്തു­ചെന്ന് സ്വര്‍ണ്ണ­നാ­ണ­യ­ങ്ങ­ളെ­ടുത്ത് കര­ഞ്ഞു­വീര്‍ത്ത മുഖ­ത്തോ­ടു­കൂ­ടിയ സ്ത്രീയുടെ കൈക­ക­ളില്‍ വച്ച് സന്തോ­ഷ­ത്തോ­ടു­കൂടി യാത്ര­യ­യച്ച പാണ­ക്കാട് മുഹ­മ്മ­ദലി ശിഹാബ് തങ്ങള്‍ക്ക് എന്തു­കൊണ്ടും അനു­യോ­ജ്യ­മായ സ്മാര­ക­മാണ് സംയുക്ത ജമാഅത്തിന്റെ തങ്ങ­ളുടെ പേരി­ലുള്ള മംഗ­ല്ല്യ­നി­ധി­യെന്ന് ഏവരും സമ്മ­തി­ക്കു­ന്നു­ണ്ട്.

ശിഹാബ് തങ്ങ­ളുടെ വേര്‍പ്പാ­ടി­നു­ശേഷം സംസ്ഥാ­ന­ത്തി­ലാ­ദ്യ­മായി തങ്ങ­ളുടെ പേരില്‍ നിര­ത്തി­ലി­റ­ങ്ങിയ ആംബു­ലന്‍സ് വാനിന്റെ സംഘ­ട­ന­യായ കാഞ്ഞ­ങ്ങാട് ബനാത്ത് വാല സെന്റ­റിന് ചുക്കാന്‍ പിടി­ക്കുന്ന മെട്രോ മുഹ­മ്മദ് ഹാജി­യാണ് ശിഹാബ് തങ്ങള്‍ മംഗ­ല്ല്യ­നി­ധി­യെന്ന ആശയം അവ­ത­രി­പ്പിച്ച കാഞ്ഞങ്ങാട് സംയുക്ത ജമാ­അ­ത്തി­ന്റെയും സാര­ഥി.

സ്വര്‍ണ്ണ­വി­ല­യുടെ കുതി­ച്ചു­ചാ­ട്ട­ത്തില്‍ വിവാഹം പാവ­ങ്ങള്‍ക്ക് ഒരു മഹാ­ഭാ­ര­മായി മാറിയ ഇന്നത്തെ കാലത്ത് വാക്കു­കള്‍ക്ക് പകരം കര്‍മ്മം­കൊണ്ട് പാവ­ങ്ങള്‍ക്ക് തുണ­യാ­കുന്ന സംയുക്ത ജമാ­അത്തിന്റെ മംഗ­ല്ല്യ­നി­ധിക്ക് പരി­ശുദ്ധ റമ­സാ­നില്‍ ഉദാ­ര­മ­തി­കള്‍ കൈയ­യച്ച് സഹായം നല്‍കി­വ­രു­ന്നു­ണ്ട്.

Keywords:  Kanhangad, Shihab Thangal Smaraka Mangalya Nithi, Samyuktha-Jamaath, kasaragod, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia