ഷാഹുല്‍ ഹമീദ് വധം: കൊലയ്ക്കുപയോഗിച്ച ഇരുമ്പ് പൈപ്പ് കണ്ടെടുത്തു
May 29, 2015, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/05/2015) പാലക്കുന്ന് ആറാട്ടുകടവ് റോഡില്‍ മൂക്കൂട് സ്വദേശിയായ ഷാഹുല്‍ ഹമീദിനെ തലക്കടിച്ച് കൊന്ന കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാക്യാരയിലെ ഷിഹാബിനെയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് സി.ഐ യു പ്രേമനും സംഘവും പ്രതിയില്‍ നിന്നും തെളിവെടുത്തു.
പാക്യാരയിലെ സര്‍ക്കാര്‍ കിണറിനടുത്തുള്ള ട്രാന്‍സ്‌ഫോര്‍മര്‍ പരിസരത്ത് നിന്ന് കൊലക്കുപയോഗിച്ച ഇരുമ്പ് പൈപ്പ് പ്രതി പോലീസിന് കാണിച്ച് കൊടുത്തു. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ മുഖംമൂടിയാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
കേസില്‍ നേരത്തെ അറസ്റ്റിലായ പാക്യാരയിലെ അബ്ദുല്‍ റിഹാസ് (26), കാവു എന്ന ഇര്‍ഷാദ് (25) എന്നിവരെ ഷാഹുല്‍ ഹമീദിന്റെ സഹോദരന്‍ ബാദുഷ ജയിലില്‍ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് നാലര മണിയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) രാജീവ് വാചാലിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ് നടത്തിയത്. പ്രതികളോട് രൂപ സാമ്യമുള്ള 20 ഓളം പേരെ തിരിച്ചറിയല്‍ പരേഡിന് എത്തിച്ചിരുന്നു.
ഇക്കഴിഞ്ഞ മെയ് 11 ന് രാത്രി ഉദുമ പടിഞ്ഞാറിലെ മരണ വീട്ടിലേക്ക് സഹോദരന്‍ ബാദുഷയോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് ഷാഹുല്‍ ഹമീദ് കൊല്ലപ്പെട്ടത്.

Keywords : Kanhangad, Murder, Case, Accuse, Arrest, Police, Investigation, Palakunnu, Udma.