മാനന്തവാടിയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച ശാഫിയുടെ മൃതദേഹം ഖബറടക്കി
Oct 7, 2014, 18:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.10.2014) മാനന്തവാടിയിലെ താമസ മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച കുണിയ സ്വദേശി ശാഫിയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കുണിയ ഖിള്ര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നാടിന്റെ നാനാതുറകളില്‍ നിന്നുള്ള നിരവധി പേരാണ് സംസ്‌കാര ചടങ്ങിനെത്തിയത്.
മുസ്ലിം ലീഗ്, സമസ്ത പ്രവര്‍ത്തകനും നിഷ്‌കളങ്കനുമായിരുന്ന ശാഫിയുടെ അപ്രതീക്ഷിത വിയോഗം കുണിയയെ ദുഃഖസാന്ദ്രമാക്കി. സെപ്റ്റംബര്‍ 26 ന് വെള്ളിയാഴ്ച കുണിയ ജുമാ മസ്ജിദില്‍ നിന്ന് ജുമുഅയ്ക്ക് ശേഷമാണ് ശാഫി മാനന്തവാടിയിലേക്ക് തിരിച്ചത്. റേഷന്‍കാര്‍ഡിലെ തിരുത്തലിന് വേണ്ടിയാണ് വന്നതെന്ന് സുഹൃത്തുകളോട് ശാഫി പറഞ്ഞിരുന്നു.
പിന്നീട് ശാഫിയുടെ ദുരന്തവാര്‍ത്തയാണ് നാട്ടുകാര്‍ക്ക് കേള്‍ക്കാനായത്. ശോകമൂകമായ അന്തരീക്ഷത്തിലാണ് പലരും പെരുന്നാള്‍ ആഘോഷിച്ചത്. തൊട്ടു പിന്നാലെ മരണവാര്‍ത്തയും വന്നതോടെ നാട്ടുകാര്‍ ദുഃഖത്തിലായി. നാട്ടുകാരില്‍ പലരും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് തിരിച്ചു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെ ആംബുലന്‍സില്‍ ശാഫിയുടെ ജന്മനാട്ടിലേക്ക് കൊണ്ടുവന്നു. ഭാര്യയുടെ സ്വദേശമായ പടന്നക്കാട് പൊതുദര്‍ശനത്തിന് ശേഷം കുണിയയിലെത്തിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് മൃതദേഹം ഖബറടക്കിയത്.
സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി, ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്ല്യാര്‍, സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, മണ്ഡലം പ്രസിഡണ്ട് ശാഫി ഹാജി കട്ടക്കാല്‍, സെക്രട്ടറി ഹമീദ് കുണിയ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ശാഫി ഹാജി, എം.എസ് മുഹമ്മദ് കുഞ്ഞി, ബഡുവന്‍ ഹാജി, കെ.ഇ.എ. ബക്കര്‍, കരീം കുണിയ, മുസ്തഫ പാറപ്പള്ളി, കുണിയ ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റി കുണിയ ശാഖ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, കമ്മിറ്റി ഉള്‍പ്പെടെ അനുശോചനം രേഖപ്പെടുത്തി.

Related News:
മാനന്തവാടിയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം; കുണിയ സ്വദേശിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Keywords : Kanhangad, Masjid, Natives, Kuniya, Periya, Kerala, Died, Gas cylinder, Post mortem, Hospital, Kozhikode Medical College, Dead body.