സൈനബയെ കുടുക്കിയ ഷബീര്‍ വാറണ്ട് കേസിലെ പ്രതി
Apr 9, 2012, 16:03 IST
Sainaba |
വാറണ്ട് നടപ്പാക്കി ഷബീറിനെ അറസ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ബേക്കല്‍ പോലീസ് നിരവധി തവണ ശ്രമം നടത്തിയിരുന്നെങ്കിലും ഷബീര്‍ മുങ്ങി നടക്കുകയായിരുന്നു. അറസ്റ് വാറണ്ട് നിലനില്‍ക്കെയാണ് സൈനബക്കെതിരെ പരാതിയുമായി ഷബീര്‍ ഹൊസ്ദുര്‍ഗ് പോലീസിലെത്തിയതും പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടതും. ഫോണിലൂടെ പണമാവശ്യപ്പെട്ട് സൈനബ ഭീഷണിപ്പെടുത്തി എന്നതാണ് ഷബീറിന്റെ പരാതി.
ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സൈനബയെ ചതിപ്രയോഗത്തിലൂടെ കള്ളക്കേസില്‍ കുടുക്കാന്‍ ഭര്‍ത്താവ് ഷാഫി ഉപയോഗപ്പെടുത്തിയ ഷബീര്‍ ഇപ്പോള്‍ നാട്ടില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്. കേസിന്റെ തുടര്‍ നടപടികള്‍ക്കായി ഷബീറിനോട് ഹൊസ്ദുര്‍ഗ് പോലീസ് സ്റേഷനില്‍ ഹാജരാവാന്‍ ഈ കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ് ഐ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഓരോ ഒഴിവ് കഴിവ് പറഞ്ഞ് ഷബീര്‍ മാറി നില്‍ക്കുകയായിരുന്നു. യുവാവ് ഇപ്പോള്‍ നാട്ടിലില്ലെന്നാണ് പോലീസ് ഭാഷ്യം.
Keywords: Kanhangad, House-wife, Cheating, case, Nileshwaram