ഉച്ചക്കഞ്ഞിക്കുള്ള പയറിന് പണം; എസ് എഫ് ഐ വേര്‍ഹൗസ് ഉപരോധിച്ചു
Jul 23, 2012, 16:57 IST
കാഞ്ഞങ്ങാട്: സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിക്കുള്ള പയറിന് വേര്‍ഹൗസ് അധികൃതര്‍ പണം ആവശ്യപ്പെട്ടു. ഇത്തരമൊരു നടപടിയില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ കാഞ്ഞങ്ങാട്ടെ വേര്‍ഹൗസ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിയുടെ ഭാഗമായി പയര്‍ വാങ്ങാന്‍ വേര്‍ഹൗസിലെത്തിയ അധ്യാപകരോട് അധികൃതര്‍ കിലോയ്ക്ക് 52 രൂപ 50 പൈസ വെച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതേതുടര്‍ന്ന് പയര്‍ വാങ്ങാതെ അധ്യാപകര്‍ തിരിച്ചു പോയി. വിവരമറിഞ്ഞ് എസ് എഫ് ഐ പ്രവര്‍ത്തകരെത്തി വേര്‍ഹൗസിന് മുന്നില്‍ ഉപരോധ സമരം നടത്തുകയായിരുന്നു. ഉപരോധം എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ഗിനീഷ് ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് അധ്യക്ഷം വഹിച്ചു.
സ്‌കൂളുകളിലേക്കുള്ള ഉച്ചക്കഞ്ഞിക്ക് പയര്‍ വാങ്ങേണ്ടത് സ്‌കൂള്‍ അധികൃതരുടെ ചുമതലയാണെങ്കിലും ഇതിനുള്ള പണം മുടക്കുന്നത് സര്‍ക്കാരാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതരോട് തന്നെ നേരിട്ട് പണം ഈടാക്കുന്ന വേര്‍ഹൗസ് അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Keywords: SFI protest, Warehouse, Kanhangad, Kasaragod