city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്­കൂള്‍ വി­ദ്യാര്‍­ത്ഥി­നി­യെ പീ­ഡി­പ്പി­ച്ച കേ­സ്; നാ­ലു പേര്‍ കൂ­ടി അ­റ­സ്റ്റില്‍

സ്­കൂള്‍ വി­ദ്യാര്‍­ത്ഥി­നി­യെ പീ­ഡി­പ്പി­ച്ച കേ­സ്; നാ­ലു പേര്‍ കൂ­ടി അ­റ­സ്റ്റില്‍
കാ­ഞ്ഞ­ങ്ങാ­ട്: ഒന്‍­പതാം ക്ലാ­സു­കാ­രിയാ­യ താ­യ­ന്നൂ­രി­ലെ വി­ദ്യാര്‍­ത്ഥി­നി­യെ ലൈം­ഗി­ക­മാ­യി പീ­ഡി­പ്പി­ച്ച സം­ഭ­വ­ത്തില്‍ നാ­ലു­പേ­രെ കൂ­ടി പോ­ലീ­സ് അ­റ­സ്­റ്റു ചെ­യ്തു. ഓട്ടോ ഡ്രൈ­വര്‍ കാ­ഞ്ഞി­ര­പ്പൊ­യി­ലെ ഷാ­ജി എ­ബ്ര­ഹാം (45),താ­യ­ന്നൂര്‍ കു­റ്റി­യ­ടുക്ക­ത്തെ കെ.കെ. സു­ധാ­ക­രന്‍(48), ആസാം സ്വ­ദേ­ശിയും താ­യ­ന്നൂ­രില്‍ പ­ശു ഫാം തൊ­ഴി­ലാ­ളി­യുമാ­യ ഹു­സൈന്‍(25), ര­വി(32) എ­ന്നി­വ­രെ­യാ­ണ് ഹൊ­സ്­ദുര്‍­ഗ് സി.ഐ. കെ.വി. വേണു­ഗോ­പാലും സം­ഘവും അ­റ­സ്റ്റു ചെ­­യ്­തത്. ഇ­വര്‍­ക്കു പുറ­മെ മൂ­ന്നു­പേര്‍ കൂ­ടി പോ­ലീ­സി­ന്റെ പി­ടി­യി­ലാ­യി­ട്ടുണ്ട്.

ഓട്ടോ ഡ്രൈ­വറാ­യ ഷാ­ജി പെണ്‍­കു­ട്ടിയെ ഓ­ട്ടോ­യില്‍ വെച്ചും ഹു­സൈന്‍ പ­ശു­ഫാ­മില്‍ വെച്ചും പീ­ഡി­പ്പി­ച്ചു­വെ­ന്നാ­ണ് വിവരം. പ­ട്ടാ­ള­ക്കാ­രനാ­യ ഗി­രീഷും കേ­സി­ലെ പ്ര­തി­യാ­ണ്. പെണ്‍­കു­ട്ടി­യു­ടെ മൊ­ഴി പ്ര­കാ­രം ഒന്‍പ­ത് കേ­സു­കള്‍ ഇ­തിന­കം പോ­ലീ­സ് ര­ജി­സ്­റ്റര്‍ ചെ­യ്­തി­ട്ടുണ്ട്. കു­ട്ടി­യെ പ­ലര്‍ക്കും കാഴ്­ച വെ­യ്­ക്കു­ന്ന­തി­ന് മാ­താ­വ് കൂ­ട്ടു­നി­ന്ന­താ­യി അ­ന്വേഷ­ണ­ത്തില്‍ തെ­ളി­ഞ്ഞു­വെ­ന്ന് പോ­ലീ­സ് പ­റ­യുന്നു.

പെണ്‍­കു­ട്ടി­യു­ടെ അ­മ്മ­യെയും കേ­സില്‍ പ്ര­തി ചേര്‍­ത്തേ­ക്കും. വ്യാ­ഴാഴ്­ച അ­റ­സ്റ്റിലാ­യ ക­രു­ണന്‍ എ­ന്ന ക­രി­ന്തളന്‍, ബാ­ലന്‍ എ­ന്നിവ­രെ ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒ­ന്നാം­ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് കോ­ട­തി(ഒന്ന) റി­മാന്റു­ചെ­യ്തു. പെണ്‍­കു­ട്ടി ക്രൂ­രമാ­യ ലൈംഗിക പീ­ഡ­ന­ത്തി­ന് ഇ­ര­യാ­യ­താ­യി വൈദ്യ­പരി­ശോ­ധ­ന­യില്‍ തെ­ളി­ഞ്ഞ­തായും പോ­ലീ­സ് വെ­ളി­പ്പെ­ടുത്തി.

ഒ­രു വര്‍­ഷ­മാ­യി പീ­ഡ­ന­ത്തി­ന് വി­ധേ­യയാ­യ പെണ്‍­കു­ട്ടി സ­ഹ­പാഠിയാ­യ പെണ്‍­കുട്ടി­യോ­ടാ­ണ് ഇ­ക്കാര്യം ആ­ദ്യമാ­യി വെ­ളി­പ്പെ­ടു­ത്തി­യത്. പി­ന്നീ­ട് സ്­കൂള്‍ അ­ധ്യാ­പ­കര്‍ ചൈല്‍­ഡ് ലൈ­നില്‍ വിവ­രം അ­റി­യി­ച്ച­തോ­ടെ­യാ­ണ് പീ­ഡ­ന സംഭ­വം പോ­ലീസും പുറം­ലോ­കവും അ­റി­യു­ന്ന­ത്.

വ്യാ­ഴാഴ്­ച അ­റ­സ്­റ്റിലാ­യ ക­രി­ന്ത­ളന്‍ ആ­ണ് പെണ്‍­കു­ട്ടി­യെ ആ­ദ്യമാ­യി പീ­ഡി­പ്പി­ച്ച­തെന്നും അ­യാ­ള്‍ നല്‍കി­യ വി­വ­ര­ത്തിന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് പെ­ണ്‍കു­ട്ടി­യെ മ­റ്റു­ള്ള­വരും ചൂഷ­ണം ചെ­യ്­ത­തെ­ന്നും പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മായി. അ­റ­സ്­റ്റിലാ­യ പ്ര­തിക­ളെ താ­യ­ന്നൂ­രില്‍ പെണ്‍­കു­ട്ടി­യു­ടെ വീ­ട്ടിലും പ­രി­സ­രത്തും കൊണ്ടു­പോ­യി പോ­ലീ­സ് തെ­ളി­വെ­ടു­പ്പ് ന­ടത്തി.വ­നി­താ സി.ഐ. ശു­ഭാ­വ­തിയും പെണ്‍­കു­ട്ടി­യു­ടെ വീ­ട്ടി­ലെ­ത്തി തെ­ളി­വു­കള്‍ ശേ­ഖ­രിച്ചു.

Keywords: School, Student, Rape, Police, Arrest, Auto Driver, Kanhangad, Girl, Military, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia