സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; നാലു പേര് കൂടി അറസ്റ്റില്‍
Dec 14, 2012, 21:07 IST
കാഞ്ഞങ്ങാട്: ഒന്‍പതാം ക്ലാസുകാരിയായ തായന്നൂരിലെ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ഓട്ടോ ഡ്രൈവര്‍ കാഞ്ഞിരപ്പൊയിലെ ഷാജി എബ്രഹാം (45),തായന്നൂര്‍ കുറ്റിയടുക്കത്തെ കെ.കെ. സുധാകരന്(48), ആസാം സ്വദേശിയും തായന്നൂരില്‍ പശു ഫാം തൊഴിലാളിയുമായ ഹുസൈന്(25), രവി(32) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സി.ഐ. കെ.വി. വേണുഗോപാലും സംഘവും അറസ്റ്റു ചെയ്തത്. ഇവര്‍ക്കു പുറമെ മൂന്നുപേര്‍ കൂടി പോലീസിന്റെ പിടിയിലായിട്ടുണ്ട്.
ഓട്ടോ ഡ്രൈവറായ ഷാജി പെണ്‍കുട്ടിയെ ഓട്ടോയില്‍ വെച്ചും ഹുസൈന് പശുഫാമില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് വിവരം. പട്ടാളക്കാരനായ ഗിരീഷും കേസിലെ പ്രതിയാണ്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഒന്‍പത് കേസുകള്‍ ഇതിനകം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയെ പലര്‍ക്കും കാഴ്ച വെയ്ക്കുന്നതിന് മാതാവ് കൂട്ടുനിന്നതായി അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് പോലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ അമ്മയെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. വ്യാഴാഴ്ച അറസ്റ്റിലായ കരുണന് എന്ന കരിന്തളന്‍, ബാലന് എന്നിവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന) റിമാന്റുചെയ്തു. പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞതായും പോലീസ് വെളിപ്പെടുത്തി.
ഒരു വര്‍ഷമായി പീഡനത്തിന് വിധേയയായ പെണ്‍കുട്ടി സഹപാഠിയായ പെണ്കുട്ടിയോടാണ് ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. പിന്നീട് സ്കൂള്‍ അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതോടെയാണ് പീഡന സംഭവം പോലീസും പുറംലോകവും അറിയുന്നത്.
വ്യാഴാഴ്ച അറസ്റ്റിലായ കരിന്തളന്‍ ആണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്നും അയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ മറ്റുള്ളവരും ചൂഷണം ചെയ്തതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. അറസ്റ്റിലായ പ്രതികളെ തായന്നൂരില്‍ പെണ്‍കുട്ടിയുടെ വീട്ടിലും പരിസരത്തും കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തി.വനിതാ സി.ഐ. ശുഭാവതിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.

Keywords: School, Student, Rape, Police, Arrest, Auto Driver, Kanhangad, Girl, Military, Kerala