city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരമധ്യത്തില്‍ കാര്‍ നിര്‍ത്തിയിട്ട് അനാശാസ്യം; യുവാവ് പിടിയില്‍


നഗരമധ്യത്തില്‍ കാര്‍ നിര്‍ത്തിയിട്ട് അനാശാസ്യം; യുവാവ് പിടിയില്‍
കാഞ്ഞങ്ങാട്: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ റോഡരികില്‍ നിര്‍ത്തിയിട്ട ശീതികരിച്ച മാരുതി റിറ്റ്സ് കാറില്‍ വടകരമുക്ക് സ്വദേശിനിയായ യുവതിയോടൊപ്പം അനാശാസ്യത്തിലേര്‍പ്പെട്ട തായന്നൂര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കാര്‍ വളഞ്ഞ് പിടികൂടി.

തിങ്കളാഴ്ച വൈകിട്ട് നാലരമണിയോടെ കൈലാസ് തീയേറ്ററിന് എതിര്‍വശത്തുള്ള ഒരു വെഡ്ഡിംഗ് സെന്റര്‍ സ്ഥാപനത്തിന് മുന്നിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ എത്തിയ യുവാവ് കാര്‍ ഈ സ്ഥാപനത്തിന് മുന്നില്‍ നടപ്പാതയ്ക്ക് ഓരം ചേര്‍ത്ത് ഒതുക്കിയിട്ടു. പിന്നീട് വെയില്‍ ഒഴിവാക്കുന്നതിന് മുന്‍ഭാഗത്തെ ഗ്ളാസ്സില്‍ ഷാള്‍ വെച്ച് മൂടി.  ആര്‍ക്കും സംശയമുണ്ടാകാതിരിക്കാന്‍ കാറില്‍ നിന്ന് ഇറങ്ങി അല്പം അകലേക്ക് പോയി തിരിച്ചുവന്ന് കാറില്‍ കയറിയ യുവാവ് ഏതാണ്ട് രണ്ട് മണിക്കൂര്‍ നേരം അതിനകത്തായിരുന്നു.

യുവാവിന്റെ നീക്കങ്ങള്‍ പരിസരവാസികള്‍ ചിലര്‍ ശ്രദ്ധിച്ചിരുന്നു. കുടുതല്‍ ശ്രദ്ധിച്ചപ്പോഴാണ് കാറിനകത്ത് ഒരു സ്ത്രീ ഉള്ളതായി മനസ്സിലായത്.  തുടര്‍ന്ന് പരിസരവാസികള്‍ കാര്‍ വളയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് എത്തുമെന്നറിഞ്ഞ ഉടന്‍ വടകര മുക്ക് യുവതി സ്ഥലത്ത് നിന്ന് മുങ്ങി.  യുവാവിനെയും കാറിനെയും പോലീസ് കസ്റഡിയിലെടുത്തു. നഗരമദ്ധ്യത്തില്‍ പട്ടാപ്പകല്‍ കാറില്‍ രണ്ട് മണിക്കൂറോളം യുവതിയോടൊപ്പം അനാശാസ്യത്തിലേര്‍പ്പെട്ട യുവാവിനെതിരെ ഇതിനുമുമ്പും ഇത്തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ കാഞ്ഞങ്ങാട്ട് നഗരത്തില്‍ പെണ്‍വാണിഭവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. തിങ്കളാഴ്ച വൈകിട്ട് കൈലാസ് തീയേറ്ററിന് എതിര്‍വശത്തുള്ള ബസ്സ്റോപ്പിനടുത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീകളുടെ മാനം ഹനിക്കുന്ന നിലയില്‍ അവരോട് അശ്ളീല ചേഷ്ടകള്‍ കാട്ടിയതിന് രാജപുരത്തെ ആധാരമെഴുത്തുകാരന്‍ തായന്നൂര്‍ കഴിക്കോല്‍ വീട്ടില്‍ പി.മനോഹരനെ(44) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ് ചെയ്തു.

Keywords: Youth, arrest, Sex scandal, Car, Kanhangad, Kasaragod


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia