വീട്ടുമുറ്റത്ത് നിര്‍ത്തിയ ഡോക്ടറുടെ കാറിന് തീവെച്ചു
Nov 20, 2012, 19:13 IST
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഡോക്ടറുടെ കാറിന് തീവെച്ചു. കാഞ്ഞങ്ങാട് സര്‍ജികെയര്‍ ആശുപത്രിയിലെ ആര്‍.എം.ഒ. ആയ ഡോക്ടര്‍ വിശാഖിന്റെ കെ. എല്‍. 60 ഇ 3606 നമ്പര്‍ കാറാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അജ്ഞാത സംഘം പെട്രോളൊഴിച്ച് കത്തിച്ചത്.
സര്‍ജികെയര്‍ ആശുപത്രിക്കടുത്ത് വാഴക്കോടന്‍ തറവാടിനടുത്ത വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടതായിരുന്നു കാര്‍. ചൈനയിലായിരുന്ന ഡോക്ടര്‍ ഒന്നരമാസം മുമ്പാണ് സര്‍ജികെയറില്‍ ചുമതലയേറ്റത്.
സര്‍ജികെയര്‍ ആശുപത്രിക്കടുത്ത് വാഴക്കോടന്‍ തറവാടിനടുത്ത വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടതായിരുന്നു കാര്‍. ചൈനയിലായിരുന്ന ഡോക്ടര്‍ ഒന്നരമാസം മുമ്പാണ് സര്‍ജികെയറില്‍ ചുമതലയേറ്റത്.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ഒരു യുവാവ് മദ്യപിച്ചെത്തി ബഹളം വെച്ചിരുന്നു. നഴ്‌സുമാരെയും മറ്റും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ ഡോക്ടര്‍ ഇടപെടുകയും യുവാവിനെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഈ യുവാവിന് കാര്‍ തീവെപ്പുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
Keywords: Car, Doctor, Fire, Kanhangad, Kasaragod, Kerala, Malayalam news