സോഷ്യല്‍ മീഡിയകളെ വര്‍ഗീയത വളര്‍ത്താന്‍ ഉപയോഗിക്കരുത്: സെക്കുലര്‍ സാഹിത്യ വേദി
Jul 22, 2013, 14:23 IST
കാഞ്ഞങ്ങാട്: മാനവികത വളര്‍ത്താനും, ആശയ വിനിമയത്തിനും പ്രയോജനപ്പെടുത്തേണ്ട ഫേസ് ബുക്ക് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളെ വര്‍ഗീയത വളര്‍ത്താന്‍ ഉപയോഗപ്പെടുത്തരുതെന്ന് സെക്കുലര്‍ സാഹിത്യ വേദി ജില്ലാതല ശില്‍പശാല ആവശ്യപ്പെട്ടു. ഞായറാഴ്ച കാഞ്ഞങ്കാട് റസ്റ്റ് ഹൗസില്‍ നടന്ന ശില്‍പശാലയില്‍ ജില്ലാ പ്രസിഡണ്ട് സുബൈദ നീലേശ്വരം അധ്യക്ഷത വഹിച്ചു.
മതങ്ങള്‍ക്കുമപ്പുറത്തെ മാനവികതയെ തിരിച്ചു പിടിക്കാന്‍ സ്‌കൂള്‍ തലങ്ങളില്‍ പി.ടി.എയുമായി സഹകരിച്ച് മതസൗഹാര്‍ദ കഥാ-കവിയരങ്ങുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറി പ്രതിഭാ രാജന്‍ ഉദ്ഘാടനം ചെയ്തു. ഒഴിവുവന്ന ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് അത്തീഖ് റഹ്മാന്‍ ബേവിഞ്ചയെയും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് രവീന്ദ്രന്‍ പാടിയെയും തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡണ്ട് കാവാലം സുരേഷ്, ഹരി കണ്ണൂര്‍, പ്രഭാകരന്‍, ഇ. ശശിധരന്‍, അത്തീഖ് റഹ്മാന്‍ ബേവിഞ്ച തുടങ്ങിയവര്‍ ശില്‍പശാലയില്‍ പ്രസംഗിച്ചു.
Also Read:
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച 38 കാരനും രക്ഷിതാക്കളും അറസ്റ്റില്‍
Athiq Rahman |

Keywords: Kanhangad, Kerala, Facebook, Social Media, Secular Sahithya Vedi, Prathiba Rajan, Athiq Rahman, Ravindran Pady, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.