ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹത്തിന് യുവാവിന്റെ ശ്രമം
Feb 9, 2013, 20:54 IST
കാഞ്ഞങ്ങാട്: ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാമത് വിവാഹത്തിന് തയ്യാറെടുത്ത യുവാവിനെതിരെ ആദ്യ ഭാര്യ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്കി. ഇതേതുടര്‍ന്ന് യുവാവിന്റെ രണ്ടാം വിവാഹം മാറ്റിവെച്ചു.
വരക്കാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്ലര്‍ക്ക് വി. കെ. അര്ജുന്നായരാണ് ആദ്യ വിവാഹം മറച്ചുവെച്ച് കിഴക്കേ വെള്ളിക്കോത്തെ റോഡ് ജംഗ്ഷനിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സ്വകാര്യ ആശുപ്രതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരന്റെ മകളുമായി രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്.
ഫെബ്രുവരി 14 ന് വരക്കാട് നന്ദനം ഓഡിറ്റോറിയത്തില്‍ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. ഇത് മണത്തറിഞ്ഞ ആദ്യഭാര്യ തലശേരി കതിരൂര്‍ എരിവട്ടി സ്വദേശിനി എന്‍. എം. ഷിനി(29)ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തലശേരിയിലെ സ്വകാര്യ മോട്ടോര്‍ സ്ഥാപനത്തില്‍ ജീവനക്കാരിയായി ജോലിചെയ്യുമ്പോഴാണ് ഷിനി, അര്‍ജുനുമായി പരിചയത്തിലായത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ 2010 സെപ്തംബര്‍ 13ന് തൃശൂര്‍ സബ്ജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാവുകയും അര്‍ജുന്റെ നിര്‍ബന്ധപ്രകാരം തൃശൂരിലെ ക്ഷേത്രത്തി ല്‍ 15ന് ഹിന്ദു ആചാരപ്രകാരവും വിവാഹം കഴിച്ചു.
സ്വന്തം കുടുംബത്തിന്റെ മാനേജ്മെന്റിലുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജോലി ലഭിച്ചതോടെ അര്ജുന് മുങ്ങി. അടുത്തദിവസമാണ് ഇയാളുടെ രണ്ടാംവിവാഹം നിശ്ചയിച്ച വിവരം അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. നിയമാനുസൃതം വിവാഹം കഴിച്ച ആദ്യ ഭാര്യ നിലനില്‍ക്കെ നടക്കുന്ന രണ്ടാംവിവാഹം തടയണമെന്ന് യുവതി പരാതിയില്‍ ആവശ്യപ്പെട്ടു. പ്രാഥമികാന്വേഷണത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, പരാതിക്കാരിയുടെ ആധാര്‍ കാര്‍ഡിലുള്ള അര്‍ജുന്റെ രക്ഷാകര്‍തൃത്വം എന്നിവ തെളിയിക്കുന്ന രേഖകള്‍ യുവതി ഹാജരാക്കിയതായി ചിറ്റാരിക്കാല്‍ പോലീസ് പറഞ്ഞു. ഇരുവീട്ടുകാരെയും വിളിച്ചുവരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Keywords: Husband, Cheating, Second marriage, Complaint, Police, Chittarikkal, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.