മാവോയിസ്റ്റ് ഭീഷണി; റാണിപുരത്ത് വനംവകുപ്പിന്റെ തിരച്ചില്‍
Jul 22, 2015, 19:05 IST
രാജപുരം: (www.kasargodvartha.com 22/07/2015) രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള റാണിപുരം വനമേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസും വനംവകുപ്പും എക്‌സൈസ് വിഭാഗങ്ങളും സംയുക്തമായി തിരച്ചില്‍ നടത്തി. ഈ ഭാഗത്ത് മാവോയിസ്റ്റുകള്‍ താവളമുറപ്പിച്ചിട്ടുണ്ടെന്നാണ് രഹസ്യ വിവരം ലഭിച്ചിരിക്കുന്നത്.
പനത്തടി പഞ്ചായത്തിലെ ചില കോളനികള്‍ കേന്ദ്രീകരിച്ചും മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമാണെന്ന് സൂചനയുണ്ട്. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് മലയോരത്തെ ചെക്‌പോസ്റ്റുകളിലും പോലീസ് സ്റ്റേഷനുകളിലും സുരക്ഷ ഏര്‍പെടുത്തി.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

Keywords : Kanhangad, Kasaragod, Kerala, Police, Forest, Ranipuram, Maoist, Search for Maoists in Ranipuram.