city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ സമഗ്ര പുനരധിവാസ കേന്ദ്രം, സയന്‍സ് പാര്‍ക്ക് അലാമിപ്പള്ളിയില്‍ ആരംഭിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 07/01/2015) ജില്ലാ സമഗ്ര പുനരധിവാസ കേന്ദ്രം (ഡിസിആര്‍സി) കാഞ്ഞങ്ങാട് നഗരസഭയുടെ അധീനതയിലുളള സയന്‍സ് പാര്‍ക്ക് ബില്‍ഡിങ്ങിലും അലാമിപ്പള്ളിയിലെ പുതിയ ബില്‍ഡിങ്ങിലുമായി ആരംഭിക്കാന്‍ എന്‍.പി.ആര്‍.പി.ഡി ജില്ലാ നിര്‍വ്വഹണസമിതി യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് 31നകം അഞ്ച് കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുളള സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
ജില്ലാ സമഗ്ര പുനരധിവാസ കേന്ദ്രം, സയന്‍സ് പാര്‍ക്ക് അലാമിപ്പള്ളിയില്‍ ആരംഭിക്കും

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഓഡിയോളജി റൂമിനോട് ചേര്‍ന്ന് സ്പീച്ച് തെറാപ്പി യൂണിറ്റ് ആരംഭിക്കാനും  തീരുമാനമായി.  എസ്.എസ്.എ കാസര്‍കോട് റിസോര്‍സ് സെന്ററിനോട്  ചേര്‍ന്ന് ഓട്ടിസം  സെന്റര്‍, പെരിയ സിഎച്ച്‌സി യോട് ചേര്‍ന്ന് ഫിസിയോ തെറാപ്പി സെന്റര്‍, എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളില്‍ വീടുകള്‍ (വൈകല്യ സൗഹൃദഭവനം), മംഗല്‍പ്പാടിയില്‍ കൃത്രിമ അവയവ കേന്ദ്രം എന്നിവ നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി.  സ്വയം തൊഴില്‍ പദ്ധതിയായ  പുനര്‍ഭവ പദ്ധതിയില്‍  തയ്യല്‍ മെഷീന്‍ വിതരണം നടത്തും. അന്ധര്‍ക്കായി ടോക്കിംഗ് ലൈബ്രറി, മൊബിലിറ്റി ട്രെയിനിംഗ് എന്നിവയ്ക്കായി കേരള  ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റ് എന്ന സ്ഥാപനത്തിനെ  ഏല്‍പ്പിക്കുന്നതിനായി  സബ് കമ്മിറ്റി  രൂപീകരിച്ചു.

സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ബഡ്‌സ് സ്‌കൂളുകള്‍ക്ക്  കമ്പ്യൂട്ടര്‍ സൗകര്യം, ശ്രവണസഹായികള്‍, ബധിരമൂകര്‍ക്കായി സ്വയംതൊഴില്‍ തയ്യല്‍മെഷീന്‍ എന്നിവ ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.  ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ. പി രാജ്‌മോഹന്‍, ജില്ലാ റെഡ്‌ക്രോസ് ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍, ഡെപ്യൂട്ടി ഡിപിഒ കെ. ഗിരീഷ് കുമാര്‍, എസ്ആര്‍സി സ്റ്റേറ്റ് പ്രോഗ്രാം  കോ-ഓര്‍ഡിനേറ്റര്‍ എസ്. നസീം,  ജില്ലാ സാമൂഹിക നീതി  ഓഫീസര്‍ ആര്‍.പി പത്മകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഇ .മോഹനന്‍, എസ്എസ്എ ഡിപിഒ കെ. മഹേഷ്‌കുമാര്‍, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി ഗൗരി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുജാത, മമത ദിവാകര്‍ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Kasaragod, Kerala, Development project, Alamippally, Science Park. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia