ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് കമ്മിറ്റി രൂപവല്‍കരിച്ചു
Mar 13, 2013, 17:44 IST
കാഞ്ഞങ്ങാട്: സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ഒഴിഞ്ഞ വളപ്പില്‍ പുതിയ യൂണിറ്റ് കമ്മിറ്റി രൂപവല്‍കരിച്ചു.
റെഡ്സ്റ്റാര്‍ വായനശാലയില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ അഡ്വ. വൈ.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി വി.എസ്.ബാബു പരിഷത്തിന്റെ ലക്ഷ്യവും കര്‍മ പരിപാടികളും വിശദീകരിച്ചു.
ജനകീയ ബദല്‍ ഉല്‍പന്ന പ്രചരണവും വിവിധ വിഷയങ്ങളില്‍ ശാസ്ത്ര ക്ലാസുകളും നടത്താന്‍ യോഗം തീരുമാനിച്ചു. പ്രമോദ് കരുവളം സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ഒ.വി. വിനോദ് സെക്രട്ടറി, അഡ്വ. വൈ. അജയകുമാര്‍ പ്രസിഡന്റ്
പരിഷത്ത് യൂണിറ്റ് വാര്‍ഷികം
കാഞ്ഞങ്ങാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളിക്കോത്ത് യൂണിറ്റ് വാര്‍ഷിക സമ്മേളനം അടോട്ട് ജോളി യൂത്ത് സെന്ററില്‍ നടന്നു. പ്രസിഡന്റ് ടി. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി. വി.ടി. കാര്‍ത്ത്യായനി പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. പി. മുരളീധരന്‍ സംഘടനാരേഖ അവതരിപ്പിച്ചു.

കെ. ബാലകൃഷ്ണന്‍ 'തലചായ്ക്കാന്‍ ഒരിടം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ജനകീയ ബദല്‍ ഉല്‍പന്ന പ്രചരണം, ചിത്താരി പുഴ പഠനം, ബയോഗ്യാസ് പ്ലാന്റ് പ്രചരണം എന്നിവ നടത്താന്‍ തീരുമാനിച്ചു.
കണ്ണിക്കുളങ്ങര തോട് സ്വാകാര്യ വ്യക്തികള്‍ കയ്യേറുന്നതിനെതിരെ നടപടിയെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികള്‍: വി.വി. പ്രാഭാകരന്‍ പ്രസിഡന്റ്, വി.ടി. കാര്‍ത്ത്യായനി സെക്രട്ടറി.
Keywords: Shasthra sahithya parishath, Office, Bearers, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Science literature fellowship unit created