കൈ ഞരമ്പ് മുറിച്ച വിദ്യാര്‍ത്ഥിനിയെയും കാമുകനെയും സ്‌കൂളില്‍ നിന്ന് പുറത്താക്കി
Nov 27, 2012, 17:14 IST
കാഞ്ഞങ്ങാട്: പ്രണയ വിവാദത്തിനിടെ ബസ് യാത്രക്കിടയില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും കാമുകനായ സഹപാഠിയെയും സ്‌കൂളില്‍ നിന്നും പുറത്താക്കി. ആവിക്കര സ്വദേശിനിയായ പെണ്‍കുട്ടിയെയും സഹപാഠിയെയുമാണ് ഉപ്പിലിക്കൈ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ടി. സി നല്‍കി പറഞ്ഞു വിട്ടത്.
ഈ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന 17 കാരി സഹപാഠിയായ 17 കാരനുമായി കടുത്ത പ്രണയത്തിലായിരുന്നു. വിവരം സ്‌കൂളിലും പെണ്‍കുട്ടിയുടെ വീട്ടിലും നാട്ടിലുമൊക്കെ അറിഞ്ഞതോടെ പ്രണയം വിവാദത്തിന് കാരണമായി. ഇതോടെ പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ വീട്ടുകാരില്‍ ആലോചന മുറുകി.
ഇതില്‍ പ്രതിഷേധിച്ച് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് ബസില്‍ യാത്ര ചെയ്യുന്നതിനിടെ പെണ്‍കുട്ടി ബ്ലേഡ് കൊണ്ട് കൈഞരമ്പ് മുറിക്കുകയായിരുന്നു. ബസ് ജീവനക്കാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് സുഖം പ്രാപിച്ച പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ച് പോയി. പ്രശ്‌നം ചൂടുപിടിച്ചതോടെ സ്‌കൂളില്‍ പിടിഎ കമ്മിറ്റി യോഗം ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെയും കാമുകനായ സഹപാഠിയെയും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Keywords: Suicide, Attempt, Student, Plus two, Lover, Out, School, Kanhangad, Kasaragod, Kerala, Malayalam news