സരിതയെയും ബിജുവിനേയും കാഞ്ഞങ്ങാട്ട് കൊണ്ടുവന്നു; കോടതിയിലേക്ക് ജനം ഒഴുകി
Aug 29, 2013, 23:37 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ കാറ്റാടിയന്ത്ര തട്ടിപ്പുകേസില്‍ സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയും വ്യാഴാഴ്ച കാഞ്ഞങ്ങാട്ട് തെളിവെടുപ്പിന് കൊണ്ടുവന്നു. ഹൊസ്ദുര്‍ഗ് ജ്യുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്‍ഡ് പ്രകാരമാണ് സരിതയേയും ബിജുവിനേയും വ്യാഴാഴ്ച വൈകിട്ട് 3.40 മണിയോടെ കാഞ്ഞങ്ങാട്ട് കൊണ്ടുവന്നത്.
ഇരുവരെയും ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി വെള്ളിയാഴ്ച രാവിലെ 11 മണിവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കണ്ണൂര്‍ ജയിലില്‍ നിന്നാണ് ഇരുവരേയും കാഞ്ഞങ്ങാട്ട് എത്തിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് ഡി.വൈ.എസ്.പി. കെ.എസ്. സുദര്‍ശനാണ് പ്രൊഡക്ഷന്‍ വാറന്‍ഡിനായി ഹര്‍ജി നല്‍കിയത്.
സരിതയും ബിജുവും ചേര്‍ന്ന് 2009ല്‍ കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപത്ത് അഞ്ചുമാസക്കാലം പ്രവര്‍ത്തിച്ച പവര്‍ 4യു അള്‍ട്ടര്‍നേറ്റ് എനര്‍ജി മാര്‍ക്കറ്റിംഗ് സര്‍വ്വീസ് എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ മടിക്കൈയിലെ എഞ്ചിനീയര്‍ കാരാക്കോട്ടെ പി.കെ. മാധവന്‍ നമ്പ്യാര്‍, കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍മാസ്റ്റര്‍മാരായിരുന്ന കോട്ടച്ചേരി മുബാറക് മസ്ജിദിന് സമീപത്തെ ടി ഹംസ, അജാനൂര്‍ തെക്കേപ്പുറത്തെ സി.എച്ച്. ഇബ്രാഹിം എന്നിവരില്‍ നിന്ന് ഒരു ലക്ഷത്തി 75,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഈകേസിന്റെ അന്വേഷണം പിന്നീട് തളിപ്പറമ്പ് ഡി.വൈ.എസ്.പി. സുദര്‍ശന് കൈമാറുകയായിരുന്നു. പരാതിക്കാരുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഇരുവരേയും ചോദ്യംചെയ്തു. പ്രതികളെ ചോദ്യംചെയ്യലിനും മറ്റു നടപടിക്രമങ്ങള്‍ക്കും ശേഷം വ്യാഴാഴ്ച വൈകിട്ടോടെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
സരിതയേയും ബിജുവിനെയും ഹാജരാക്കുന്ന വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഹൊസ്ദുര്‍ഗ് കോടതി പരിസരത്തേക്ക് ഒഴുകിയെത്തിയത്. ജനങ്ങളെ നിയന്ത്രിക്കാന്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. തമ്പാന്‍, സി.ഐ. ബാബു പെരിങ്ങോത്ത്, എസ്.ഐ. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് കോടതി പരിസരത്ത് നിലയുറപ്പിച്ചത്. വനിതാ പോലീസ് അകമ്പടിയോടെ സരിതയെ എത്തിച്ചപ്പോള്‍ ജനങ്ങള്‍ കൂകിവിളിച്ചു.
Also read:
സ്ത്രീ 6 വയസുകാരന്റെ കണ്ണുകള്‍ ചുഴന്നെടുത്തു
Keywords: Saritha S Nair, Biju Radhakrishnan, Cheating Case, DYSP K.S. Sudarshan, Court, Order, Custody, Arrest, Power 4 You, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.