city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ ഭൂഗര്‍ഭ വൈദ്യുതി പദ്ധതിക്ക് നാഷണല്‍ ഹൈവേ അതോറിറ്റി അനുമതി

കാഞ്ഞങ്ങാട്ടെ ഭൂഗര്‍ഭ വൈദ്യുതി പദ്ധതിക്ക് നാഷണല്‍ ഹൈവേ അതോറിറ്റി അനുമതി
കാഞ്ഞങ്ങാട്: നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സം ഇല്ലാതാക്കാന്‍ അനുവദിച്ച പ്രത്യേക ഫീഡറിന്റെ പ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മാവുങ്കാല്‍ സബ് സ്‌റ്റേഷനനില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് ഭൂഗര്‍ഭ വൈദ്യുതിലൈന്‍ വലിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അനുവാദം നല്‍കിയിതോടെ കാഞ്ഞങ്ങാട്ടെ പ്രത്യേക ഫീഡറിന്റെ പ്രവര്‍ത്തനം ഉടന്‍ യാഥാര്‍ത്ഥ്യമാകും.

പ്രത്യേക വൈദ്യുതി ഫീഡറിനായി മാവുങ്കാല്‍ സബ് സ്റ്റേഷന്‍ മുതല്‍ ദേശീയപാതവരെയും മേനാങ്കോട്ട് മുതല്‍ കുന്നുമ്മല്‍ വരെ ഭൂഗര്‍ഭ 11 കെവി എച്ച് ടി ലൈന്‍ വലിക്കുന്നത് പൂര്‍ത്തിയായെങ്കിലും നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസം ഡല്‍ഹി നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അനുമതി ലഭിച്ചതായി വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു

നിലവില്‍ മാവുങ്കാല്‍, കാഞ്ഞങ്ങാട്, ചിത്താരി സെക്ഷനുകളെ തമ്മില്‍ ബന്ധിപ്പിച്ച് വൈദ്യുതി വിതരണം നടത്തുന്നതിനാല്‍ മാവുങ്കാലിലോ ചിത്താരിയിലോ നേരിയ പ്രശ്‌നങ്ങളുണ്ടായാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ വൈദ്യുതി മുടങ്ങുന്നതും നഗരം അപ്പാടെ ഇരുട്ടിലാകുന്നതും പതിവായിരുന്നു. ഇത് ആശുപത്രികളുള്‍പ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് നഗരത്തിന് ശാപമായി മാറിയിരുന്നു. ഇതിന് പരിഹാരം കണ്ടെത്താന്‍ നഗരവാസികളുടെ ദീര്‍ഘനാളത്തെ ശ്രമഫലമായാണ് പ്രത്യേക ഫീഡര്‍ അനുവദിക്കാന്‍ വൈദ്യുതി ബോര്‍ഡ് തയ്യാറായത്. പദ്ധതി ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട് ട്രാഫിക് ജംഗ്ഷന്‍ മുതല്‍ അലാമിപള്ളിവരെയുള്ള വൈദ്യുതി വിതരണം സബ്‌സ്റ്റേഷനില്‍ നിന്നും നേരിട്ടാകും. ഭൂര്‍ഗഭലൈനായതിനാല്‍ പ്രസരണനഷ്ടം ഉള്‍പ്പെടെ ബോര്‍ഡിന്റെ അധികചിലുകളും ഇല്ലാതാകും.

Keywords:  Kanhangad, National Highway Authority, Under ground electrical project

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia