സംയുക്ത ജമാഅത്ത് നബിദിന സമ്മേളനം
Feb 18, 2012, 23:47 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ നബിദിന സമ്മേളനവും ശിഹാബ് തങ്ങള്‍ മംഗല്ല്യ നിധി രണ്ടാംഘട്ട വിതരണോദ്ഘാടനവും ഞായറാഴ്ച നടക്കും. നോര്‍ത്ത് കോട്ടച്ചേരി ഖാസി പി.എ., യു.കെ. നഗറില്‍ 3.30 ന് നടക്കുന്ന പരിപാടി സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍, ഫരീദ് റഹ്മാനി കാളികാവ് പ്രഭാഷണം നടത്തും.
Keywords: Samyuktha-Jamaath, Kanhangad