സാഹിത്യവേദി രജതജൂബിലി സമാപന സമ്മേളനം മാര്‍ച്ച് 23ന്
Mar 21, 2012, 15:08 IST
കാഞ്ഞങ്ങാട്: നെഹ്റു ആര്‍ട്സ് & സയന്‍സ് കോളജിലെ സാഹിത്യവേദിയുടെ രജതജൂബിലി സമാപന സമ്മേളനം മാര്‍ച്ച് 23ന് രാവിലെ 11.30ന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രിന്‍സിപ്പല്‍ ഡോ. ഖാദര്‍ മാങ്ങാടിന്റെ അദ്ധ്യക്ഷതയില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ലീലാകുമാരിയമ്മ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞരളത്ത് ഹരിഗോവിന്ദന് മുഖ്യാതിഥിയായിരിക്കും. പ്രശസ്ത ചെറുകഥാകൃത്ത് വി.എസ് അനില്‍കുമാര്‍ അതിഭൗതികതയും പ്രതിരോധവും എന്ന പുസ്തകം പ്രകാശനം ചെയ്യും. കോളേജ് മാനേജര്‍ എം. കുഞ്ഞിരാമന് നമ്പ്യാര്‍, സെക്രട്ടറി കെ. രാമനാഥന്, എ ഗംഗാധരന് നായര്‍, ഡോ. യു. ശശിമേനോന്, എം.കെ ശങ്കരന്, വി.വി പുരുഷോത്തമന്, ഡോ. കെ. രാജന്, ബേബി ചന്ദ്രിക, എം. ബിനു എന്നിവര്‍ പ്രസംഗിക്കും. ഞരളത്ത് ഹരിഗോവിന്ദന് സോപാന സംഗീതം അവതരിപ്പിക്കും. രമ്യ രമേശന്റെ ഗാനാലാപനവുമുണ്ട്.
keywords: Kasaragod, Kanhangad, Sahityavedi, Nehru College