ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കണം: ആര്‍.എസ്.പി. (ബി)
May 23, 2013, 18:23 IST
കാഞ്ഞങ്ങാട്: ജില്ലയിലെ ബ്ലേഡ് മാഫിയകളെയും അനധികൃത പണമിടപാടുകാരെയും നിയന്ത്രിക്കാന്‍ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍.എസ്.പി(ബി) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ബ്ലേഡ് മാഫിയയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജില്ലയില്‍ ഇത് ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.
ഇത്തരക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ ആത്മഹത്യാ മുനമ്പിലാണെന്നും
ബേബിജോണ്‍ സെന്‍ട്രലില്‍ ചേര്‍ന്ന യോഗത്തില്‍ ആരോപിച്ചു. ജില്ലാ സെക്രട്ടറി പി.സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. അഗസ്റ്റിന്‍ അധ്യക്ഷനായിരുന്നു. ആര്‍.വൈ.എഫ് സംസ്ഥാന സെക്രട്ടറി സി.എ. കരീം ചന്തേര, പി.ആര്‍. കുഞ്ഞിരാമന്‍, ലക്ഷ്മണന്‍ നമ്പ്യാര്‍, ടി.കെ. മുസ്തഫ, ഹമീദ് തൃക്കരിപ്പൂര്‍, എ.ബാലകൃഷ്ണന്‍, എന്‍. സെയ്ദലവി, സതീശന്‍ മൈലാഞ്ചി, പി.കോയാലി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Blade mafia, RSP(B), Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News