നടുറോഡില്‍ കയറി നിന്ന് ഗതാഗത തടസ്സമുണ്ടാക്കിയ യുവാവിന് 100 രൂപ പിഴ
Feb 29, 2012, 16:38 IST
കാഞ്ഞങ്ങാട്: നടുറോഡില്‍ കയറി നിന്ന് വാഹന ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കിയ യുവാവിന് കോടതി 100 രൂപ പിഴ വിധിച്ചു.ബളാല്‍ മരുതംകുളത്തെ ജോണിയെയാണ്(41) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(2) കോടതി 100 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. ഇക്കഴിഞ്ഞ ജനുവരി 12ന് വൈകിട്ട് പരപ്പ ടൗണില്‍ ജോണി റോഡില്‍ കയറിനിന്ന് ഗതാഗത തടസ്സമുണ്ടാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ജോണിയെ പിടികൂടുകയാണുണ്ടായത്.
Keywords: Traffic-block, Youth, court, Kanhangad, Kasaragod