ഭാര്യയെ കുറിച്ച് ഭര്‍ത്താവിന് അശ്ലീല സന്ദേശം അയച്ച 45കാരന് 3000 രൂപ പിഴ
Mar 24, 2015, 13:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/03/2015) ഭാര്യയെ കുറിച്ച് ഭര്‍ത്താവിന് അശ്ലീല സന്ദേശം അയച്ച 45കാരന് 3000 രൂപ പിഴ ശിക്ഷ. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണിലേക്കാണ് ഭാര്യയെകുറിച്ച് ഏഴോളം അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. സംഭവത്തില്‍ വെസ്റ്റ് എളേരി നാട്ടക്കല്ലിലെ സന്തോഷ് ബാബുവിനെയാണ് (45) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
മാലോം ചെരുമ്പക്കോട്ടെ സതീഷ് കുമാറിന്റെ പരാതിപ്രകാരമാണ് സന്തോഷ് ബാബുവിനെതിരെ പോലീസ് കേസെടുത്തത്. 2014 നവംബര്‍ അഞ്ചിന് രാവിലെയാണ് സതീഷ് കുമാറിന്റെ മൊബൈല്‍ ഫോണിലേക്ക് ഭാര്യ ശ്രീജയെ അപകീര്‍ത്തിപ്പെടുത്തുന്ന ഏഴോളം അശ്ലീല സന്ദേശങ്ങള്‍ സന്തോഷ് ബാബു അയച്ചുകൊടുത്തത്.
കാഞ്ഞങ്ങാട്ടെ ഒരു സ്ഥാപനത്തില്‍ ടൈലറിംഗ് ജോലി ചെയ്യുന്ന സതീഷ് കുമാര്‍ ഭാര്യക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പമാണ് താമസം. ഭാര്യ ശ്രീജ കൊന്നക്കാട്ടെ കരിമ്പില്‍ മദനന്റെ പറമ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാറുണ്ട്.
ശ്രീജ മദനന്റെ വീട്ടില്‍ ജോലിക്ക് പോകുന്നതിനുള്ള വിരോധം മൂലമാണ് സന്തോഷ് ബാബു ശ്രീജയുടെ കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്ന വിധത്തില്‍ ഭര്‍ത്താവ് സതീഷിന് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. സംഭവത്തില്‍ സന്തോഷ് ബാബുവിനെതിരെ കേസെടുത്ത ചിറ്റാരിക്കാല്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പിക്കുകയായിരുന്നു.
Keywords: Mobile, Husband, Wife, Message, Kanhangad, Kerala, Court, Job.
Advertisement: