city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുല്‍ഖറിന്റെ ബാല്യം അഭിനയിച്ച കാഞ്ഞങ്ങാട് സ്വദേശി രോഹിത് സിനിമയില്‍ ഹീറോ

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.09.2014) യംഗ് ജനറേഷന്‍ ഹീറോ ദുല്‍ഖര്‍ സല്‍മാന്റെ കുട്ടിക്കാലം അഭിനയിച്ച് കാഞ്ഞങ്ങാട് സ്വദേശി രോഹിത് വെള്ളിത്തിരയില്‍ ഹീറോ ആയി മാറി. പ്രമുഖ സംവിധായകന്‍ രഞ്ജിത്തിന്റെ വെള്ളിയാഴ്ച പുറത്തിറങ്ങിയ ഞാന്‍ എന്ന സിനിമയിലാണ് കാഞ്ഞങ്ങാട് മാവുങ്കാലിലെ അമൃത വിദ്യാലയത്തിലെ എട്ടാംതരം വിദ്യാര്‍ത്ഥി രോഹിത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ടി.പി രാജീവന്റെ കെ.ടി.എന്‍ കോട്ടൂര്‍, എഴുത്തും ജീവിതവും നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കിയ സിനിമയിലാണ് ദുല്‍ഖറിന്റെ കുട്ടിക്കാലം രോഹിത് ഗംഭീരമാക്കിയത്. പഴയ മദ്രാസ് പ്രവിശ്യയിലെ മലബാറില്‍പെട്ട ചെങ്ങോട് എന്ന ഗ്രാമത്തിലെ സാമൂഹ്യ - രാഷ്ട്രീയ രംഗങ്ങളില്‍ ജ്വലിച്ചു നിന്ന കെ.ടി.എന്‍ എന്ന കഥാപാത്രത്തിന്റെ സംഭവബഹുലമായ ബാല്യകാല ജീവിതമാണ് രോഹിത് ക്യാമറയ്ക്ക് മുന്നില്‍ ഗംഭീരമാക്കിയത്.

കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ അപ്രതീക്ഷിതമായാണ് കാഞ്ഞങ്ങാട് വളവി വെഡ്ഡിംഗ് സെന്റര്‍ ഉടമ ഇ. രാജേന്ദ്രന്റെയും അമൃത വിദ്യാലയം അധ്യാപിക പ്രീതയുടെയും ഇളയ മകന്‍ രോഹിതിനെ ദുല്‍ഖറിന്റെ ബാല്യകാല്യം അഭിനയിക്കാന്‍ തിരഞ്ഞെടുത്തത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ മാങ്ങാട് സ്വദേശിയുടെ ബന്ധുകൂടിയാണ് രോഹിത്.

സിനിമയിലേക്ക് അവസരം ലഭിച്ച രോഹിതിന് കൊളത്തൂര്‍ സ്വദേശിയും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുട്ടികളുടെ നാടക വേദിയെ കുറിച്ച് ഗവേഷണം ചെയ്തു കൊണ്ടിരിക്കുന്ന മണിപ്രസാദിന്റെ കീഴില്‍ ഒരാഴ്ചക്കാലം അഭിനയ പരിശീലനത്തിലും രോഹിത് ഏര്‍പ്പെട്ടിരുന്നു. സ്‌കൂളില്‍ നാടകത്തിലും മറ്റും രോഹിത് ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഇതാണ് അഭിനയത്തില്‍ മുതല്‍ക്കൂട്ടായത്. മണിപ്രസാദ് കാസര്‍കോട് ചെന്നിക്കരയില്‍ നടത്തിയ നാടക ക്യാമ്പില്‍ വെച്ചാണ് രോഹിതിന് സിനിമയിലേക്ക് വേണ്ടുന്ന പരിശീലനങ്ങളും നിര്‍ദേശങ്ങളും ലഭിച്ചത്.

വെള്ളിക്കോത്ത്, പുല്ലൂര്‍, മാക്കരങ്കോട്, മടിക്കൈ, ഏച്ചിക്കാനും, ബിരിക്കുളം, കയ്യൂര്‍, പാലായി തുടങ്ങിയ സ്ഥലങ്ങളിലും ഞാന്‍ എന്ന സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ജില്ലയില്‍ സിനിമാ - നാടക പ്രവര്‍ത്തകരായ രാജേഷ് അഴീക്കോടന്‍, പി. കുഞ്ഞികൃഷ്ണന്‍ നായര്‍ തുടങ്ങി നിരവധി പേരും ഈ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

ദുല്‍ഖറിന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ അതിയായ സന്തോഷത്തിലാണ് രോഹിതും വീട്ടുകാരും ഒപ്പം നാട്ടുകാരും. സിനിമ റിലീസ് ചെയ്‌തെങ്കിലും പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂവെന്നാണ് രോഹിത് പറയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ദുല്‍ഖറിന്റെ ബാല്യം അഭിനയിച്ച കാഞ്ഞങ്ങാട് സ്വദേശി രോഹിത് സിനിമയില്‍ ഹീറോ

Keywords : Kanhangad, Film, Entertainment, Kasaragod, Dulker Salman, Rohith, Hero, Njan Film. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia