പള്ളിക്കര വി.ഇ.ഒ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കവര്‍ന്നു
Jun 23, 2015, 18:00 IST
ബേക്കല്‍: (www.kasargodvartha.com 23/06/2015) പള്ളിക്കര വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ കവര്‍ച്ച ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വി.ഇ.ഒ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് കമ്പ്യൂട്ടറിന്റെ സി പി യു അടക്കമുള്ള ഉപകരണങ്ങളാണ് കവര്‍ന്നത്.
ഇതിന് പുറമെ വി.ഇ.ഒ ഓഫീസിനോട് ചേര്‍ന്നുകിടക്കുന്ന ലൈബ്രറിയുടെ പൂട്ട് തകര്‍ത്ത നിലയിലാണ്. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കമ്പ്യൂട്ടര്‍ മോഷണം പോയതില്‍ 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തിങ്കളാഴ്ച വൈകുന്നേരം സാംസ്‌കാരിക നിലയം പൂട്ടി ജീവനക്കാര്‍ പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്.

Keywords : Bekal, Pallikara, Robbery, Kanhangad, Village Office, Panchayath, CPU, Computer, Robbery in VEO office.