ആശുപത്രിയിലെ കവര്‍ച്ച; ജീവനക്കാര്‍ പോലീസ് നിരീക്ഷണത്തില്‍
Jul 31, 2015, 17:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/07/2015) തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ കവര്‍ച്ചകള്‍ നിത്യസംഭവമാകുന്നു. സംഭവത്തില്‍ ആശുപത്രി ജീവനക്കാരില്‍ പലരും പോലീസിന്റെ നിരീക്ഷണത്തിലായി. പലരെയും പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
കഴിഞ്ഞ ദിവസം പ്രസവിച്ച മകളെ പരിചരിക്കാനെത്തിയ മാതാവിന്റെ മാല കവര്‍ന്നിരുന്നു. തച്ചങ്ങാട് അരവത്തെ ഗൗരിയുടെ രണ്ടര പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് കവര്‍ന്നത്. പ്രസവിച്ച് പേ വാര്‍ഡില്‍ കഴിയുകയായിരുന്ന മകള്‍ രാജലക്ഷ്മിയെ പരിചരിക്കാനെത്തിയതായിരുന്നു ഗൗരി.
രാത്രി നേരങ്ങളില്‍ തമ്പടിക്കുന്ന അപരിചിതരെ നിരീക്ഷിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രി കവാടത്തില്‍ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും കവര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കുന്ന രോഗികളെ പരിചരിക്കുന്നവരുടെ വ്യക്തമായ മേല്‍വിലാസം രേഖപ്പെടുത്തിയ പുസ്തകം സൂക്ഷിക്കണമെന്ന ഹൊസ്ദുര്‍ഗ് പോലീസിന്റെ നിര്‍ദ്ദേശം ജില്ലാ ആശുപത്രി അധികൃതര്‍ അവഗണിച്ചതായും ആക്ഷേപമുണ്ട്. ആശുപത്രിയില്‍ മോഷണം ഏറി വരുകയും ഗുണ്ടാവിളയാട്ടം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാല്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kanhangad, Police, Robbery, Robbery in Hospital; police investigation tightens.
Advertisement:

Related News:
Advertisement: