ചെമ്മട്ടംവയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കവര്‍ച്ച
Feb 4, 2015, 12:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04/02/2015) ചെമ്മട്ടംവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കവര്‍ച്ച. സ്‌കൂളിന്റെ ഓഫീസ്-സ്റ്റാഫ് മുറികള്‍ കുത്തിത്തുറന്ന മോഷ്ടാവ് ഫയലുകളും മറ്റും വാരി വലിച്ചിട്ടു. ഓഫീസിലെ സര്‍വീസ് രേഖകള്‍ സൂക്ഷിച്ച അലമാരയും കുത്തിത്തുറന്നു.
അലമാരയില്‍ ഏഴയിരം രൂപയുണ്ടായിരുന്നു. ശമ്പള ദിവസം ആയതിനാല്‍ സ്‌കൂളില്‍ പണം സൂക്ഷിച്ചിട്ടുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാവാം മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു. സ്‌കൂളിന്റെ രണ്ടാം നിലയിലേക്കുള്ള ഗോവണിക്ക് പുറത്ത് സ്ഥാപിച്ച ഇരുമ്പ് ഗേറ്റിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് രണ്ടാം നിലയിലെ പ്രധാന അധ്യാപകന്റെ ഓഫീസില്‍ കടന്നത്.
പ്രധാന അധ്യാപകരന്‍ ശശീന്ദ്രബാബുവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തും. അതേസമയം കൊഴുക്കുന്ന് മുത്തപ്പന്‍ ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് പണം കവര്‍ന്നു.