സ്വര്‍ണ്ണം കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിക്ക് രണ്ട് വര്‍ഷം തടവ്
Jan 28, 2012, 16:22 IST
കാഞ്ഞങ്ങാട്: തീവണ്ടിയാത്രക്കിടെ യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതിയെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു. കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ എല്‍.കെ.അബ്ദുല്‍ നാസറിനെയാണ്(35)കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ് ട്രേറ്റ് കോടതി രണ്ട് വര്‍ഷം കഠിന തടവിനും 3000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
ഈ കേസിലെ മറ്റ് പ്രതികളായ പെരിയയിലെ കെ.പി.റഷീദ് (30) ഉദിനൂരിലെ എം.കെ.മന്മഥന്‍ (34) എന്നിവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.
2010 ജൂലൈ ഏഴിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊ പ്പം മംഗള എക്‌സ്പ്രസില്‍ യാ ത്രചെയ്യുകയായിരുന്ന കണ്ണൂര്‍ പേരാമ്പ്ര കല്ലോട് കൃഷ്ണ തു ളസിയില്‍ ബിന്ദുവിന്റെ സ്വര്‍ ണ്ണമാലയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കാഞ്ഞങ്ങാട് റെയില്‍ വെ സ്റ്റഷനില്‍ നിന്നും ബിന്ദുവിന്റെ മാല പൊട്ടിച്ചെടുത്ത് പ്രതികള്‍ രക്ഷപ്പെട്ടുവെന്നാണ് കേസ്.

Keywords: kasaragod, Kanhangad, court, Robbery-case, Accuse