ഒരു ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്ത പ്രതിക്ക് രണ്ടര വര്‍ഷം തടവ്
Dec 27, 2011, 16:25 IST
കാഞ്ഞങ്ങാട്: സ്‌കൂള്‍ കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്ത കേസി ലെ പ്രതിയെ രണ്ടര വര്‍ഷം തടവിനും രണ്ടായിരം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
കണ്ണൂര്‍ നടുവിലെ വിജയന്റെ മകന്‍ എന്‍ വി സന്തോഷിനെ(24)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ശിക്ഷിച്ചത്. 2003 ജൂലൈ 23 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ചിറ്റാരിക്കാല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റാഫ് റൂമും ഓഫീസ് റൂമും പ്രിന്‍സിപ്പലിന്റെ മുറിയും കുത്തിത്തുറന്ന് അകത്ത് കടന്ന സന്തോഷ് അലമാരകളില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്യുകയായിരുന്നു. 24 ന് രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയ പ്യൂണാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. സ്‌കൂള്‍ മുറികളില്‍ ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി ടി ബേബിയുടെ പരാതി പ്രകാരം ചിറ്റാരിക്കാല്‍ പോലീസാണ് കവ ര്‍ച്ച സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ആരംഭിച്ച പോലീസ് സന്തോ ഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി പിഴയടച്ചില്ലെങ്കി ല്‍ രണ്ട് മാസം കൂടി തടവ് അ നുഭവിക്കാനും കോടതി വിധിച്ചിട്ടുണ്ട്.

Keywords: kasaragod, Kanhangad, Robbery-case, Accuse, court-order,