കവര്‍ച്ചക്കേസ് പ്രതി 3 വര്‍ഷത്തിന് ശേഷം പോലീസില്‍ കീഴടങ്ങി
Jul 29, 2015, 12:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/07/2015) കവര്‍ച്ചക്കേസ് പ്രതി മൂന്നു വര്‍ഷത്തിന് ശേഷം പോലീസില്‍ കീഴടങ്ങി. പൂച്ചക്കാട് അരയാല്‍തറ ഫൗസിയ മന്‍സിലിലെ പൂച്ചക്കാട് സുലൈമാന്‍ എന്ന സുലൈമാനാണ് (38) ഹൊസ്ദുര്‍ഗ് സി ഐ യു. പ്രേമന് മുമ്പാകെ കീഴടങ്ങിയത്.
2012ല്‍ ചിത്താരി മുക്കൂട്ടെ എം.കെ.റഹീനയുടെ വീട്ടില്‍ നിന്ന് മൂന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വാച്ചും 85,000 രൂപയും ബേക്കല്‍ തായത്തെ ഒരു വീട്ടില്‍ നിന്ന് പത്തര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കാല്‍ ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയാണ് സുലൈമാന്‍.
സംഭവത്തിന് ശേഷം സുലൈമാന്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് സുലൈമാന്‍ പോലീസില്‍ കീഴടങ്ങിയത്. സുലൈമാന്റെ നേതൃത്വത്തിലുള്ള കവര്‍ച്ചാ സംഘത്തില്‍പെട്ട പള്ളിക്കരയിലെ പി.താജുദ്ദീന്‍, കല്ലിങ്കാല്‍ തൊട്ടിയിലെ ഇംത്യാസ്, പൂച്ചക്കാട്ടെ അഹമ്മദ് യാസിര്‍, പള്ളിക്കര മൗവ്വലിലെ ബഷീര്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Police, Robbery-case, Robbery case accuse surrendered in police, Aramana Hospital.
Advertisement: