city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വേലക്കാരിയെ അടിച്ചു വീഴ്ത്തി കവര്‍ച്ചാശ്രമം

വേലക്കാരിയെ അടിച്ചു വീഴ്ത്തി കവര്‍ച്ചാശ്രമം
കാഞ്ഞങ്ങാട്: അധ്യാപകന്റെ വീട്ടില്‍ കവര്‍ച്ചക്കെത്തിയാള്‍ വേലക്കാരിയെ അടിച്ചുവീഴ്ത്തിയ കടന്നു.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹൈസ്‌ക്കൂളിലെ പ്രധാനാധ്യാപകനായ വര്‍ഗ്ഗീസിന്റെ പടന്നക്കാട് റെയില്‍വെ ഗേറ്റിനടുത്തുള്ള ഇരുനിലവീട്ടിലാണ് തിങ്കളാഴ്ച കവര്‍ച്ചാശ്രമമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് തൊട്ടടുത്ത മുറിയില്‍ നിന്നും ആയിരം രൂപ കൈക്കലാക്കിയശേഷം മറ്റ് മുറികളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് വേലക്കാരിയായ സ്ത്രീ ഞെട്ടിയുണരുകയായിരുന്നു. സ്ത്രീ ലൈറ്റിട്ടപ്പോള്‍ അടുത്ത മുറിയിലെ അലമാര തുറക്കാന്‍ ശ്രമിക്കുന്ന കറുത്ത് തടിച്ച യുവാവിനെയാണ് കണ്ടത്. സ്ത്രീ ബഹളം വെച്ചപ്പോള്‍ മോഷ്ടാവ് ഉടന്‍ തന്നെ കൈയ്യിലുണ്ടായിരുന്ന ഇരുമ്പുവടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയശേഷം അടുക്കള വാതിലിലൂടെ ഓടി രക്ഷപ്പെട്ടു.
ഇതിനിടെ അധ്യാപകന്‍ വര്‍ഗീസും മാതാപിതാക്കളും ഉണര്‍ന്ന് വേലക്കാരി നല്‍കിയ വിവരമനുസരിച്ച് പരിസരമാകെ തിരഞ്ഞെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പടന്നക്കാട്ടെ വീട്ടിലെത്തി അന്വേഷണം നടത്തി. ഇരുനില വീട്ടിലെ പലമുറികളുടെയും വാതിലുകളുടെ പൂട്ടുകള്‍ കുത്തിതുറക്കാനുള്ള ശ്രമം നടന്നതായി കണ്ടെത്തി. സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ച അലമാര വര്‍ഗീസ് കിടന്ന മുറിയിലാണുണ്ടായത്. ഈ മുറിയിലേക്ക് കടക്കാന്‍ മോഷ്ടാവിന് കഴിഞ്ഞിരുന്നില്ല. സ്വര്‍ണ്ണാഭരണങ്ങള്‍കൂടി കവര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യം മോഷ്ടാവിനുണ്ടായിരുന്നു. ആയിരം രൂപ മാത്രമാണ് ഈ വീട്ടില്‍ നിന്നും മോഷ്ടാവിന് കൊണ്ടുപോകാന്‍ സാധിച്ചത്.


Keywords: Kanhangad, Robbery-Attempt, Assault

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia