കാഞ്ഞങ്ങാട്ടും, മാണിക്കോത്തും കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ സിസിടിവിയില്‍ കുടുങ്ങി
Aug 25, 2015, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/08/2015) കാഞ്ഞങ്ങാട്ടും മാണിക്കോത്തും മോഷണം നടത്തിയ രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്തുള്ള ജോളി ബേക്കറിയില്‍ നിന്ന് പട്ടാപ്പകല്‍ മേശവലിപ്പിലുണ്ടായിരുന്ന 68,000 രൂപ അപഹരിച്ച കള്ളന്റെ ദൃശ്യവും, മാണിക്കോത്ത് പെട്രോള്‍ ബങ്കിനടത്ത് ടു വീലര്‍ ഗ്യാരേജിന് മുകളിലെ രണ്ട് മുറികളില്‍ മോഷണം നടത്തിയ വിരുതന്റെ ദൃശ്യവുമാണ് സിസിടിവിയില്‍ പതിഞ്ഞത്.
ഓഗസ്റ്റ് മൂന്നിന് രാവിലെയാണ് ബേക്കറില്‍ മോഷണം നടന്നത്. രാവിലെ കട തുറന്ന് സാധനങ്ങള്‍ ജീവനക്കാര്‍ ഒതുക്കി വെക്കുന്നതിനിടയില്‍ അജ്ഞാതനായ മധ്യവയസ്‌കന്‍ ബേക്കറിക്കകത്ത് എത്തുകയും പെട്ടെന്ന് പണം കൈക്കലാക്കി സ്ഥലംവിടുകയുമായിരുന്നു. ഇയാള്‍ പ്ലാസ്റ്റിക്ക് സഞ്ചി കൈയ്യില്‍ കരുതി ബേക്കറിക്കകത്ത് കയറുന്നതും തൊട്ടു പിന്നാലെ ഇതേ പ്ലാസ്റ്റിക്ക് സഞ്ചിയുമായി മടങ്ങി വരുന്നതും സി സി ടി വി യില്‍ വ്യക്തമാണ്. ഒത്ത തടിയും മീശയും സൗന്ദര്യവുമുള്ള അജ്ഞാതന്‍ ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. തൊട്ടടുത്ത ഇലക്‌ട്രോണിക്‌സ് കടയിലെ സി സി ടി വിയിലാണ് അജ്ഞാതന്റെ ദൃശ്യം പതിഞ്ഞത്.
മാണിക്കോത്ത് നടന്ന കവര്‍ച്ചയില്‍ കോഴിക്കോട് സ്വദേശി മനോജ് കുമാറിന്റെ എടിഎം കാര്‍ഡും പണവും, രാജസ്ഥാന്‍ സ്വദേശിയായ യുവാവിന്റെ 4,000 രൂപയും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്. ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. ഇതിനിടയില്‍ മനോജ് കുമാറിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് കള്ളന്‍ കാലിക്കടവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറില്‍ നിന്ന് 1,500 രൂപ അന്ന് രാത്രി 7.23 മണിക്ക് പിന്‍വലിച്ചിരുന്നു. എ ടി എമില്‍ നിന്ന് പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് 7.24 മണിക്ക് മനോജ് കുമാറിന്റെ മൊബൈല്‍ ഫോണില്‍ ബാങ്കിന്റെ സന്ദേശം എത്തിയിരുന്നു.
ഇതേ തുടര്‍ന്ന് കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് അഡീ. എസ്.ഐ വിശ്വേന്ദ്രന്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കാലിക്കടവ് എ ടി എം കൗണ്ടറിലെ സി സി ടി വി പരിശോധിക്കുകയും സംഭവ സമയം കൗണ്ടറിലുണ്ടായിരുന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. കാവി മുണ്ടും ചുവന്ന ഷര്‍ട്ടും ധരിച്ച യുവാവാണ് മാണിക്കോത്ത് മോഷണം നടത്തിയത്. കൗണ്ടറില്‍ ഈ സമയം പാന്റ് ധരിച്ച മറ്റൊരു യുവാവുമുണ്ടായിരുന്നു. മോഷ്ടാവിന് എ ടി എം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നും പാന്റ് ധാരിയായ യുവാവിനോട് ചോദിച്ചാണ് പണം പിന്‍വലിക്കുന്ന രീതി മനസിലാക്കിയതെന്നുമാണ് പോലീസ് കരുതുന്നത്.
Keywords : Kanhangad, Kerala, Robbery, Police, Investigation, Kasaragod, CCTV, Robbers picture in CCTV.
Advertisement: