കാസര്‍കോട് -കാഞ്ഞങ്ങാട് റോഡ്; ലോക ബാങ്ക് സംഘം എത്തുന്നു
Jan 13, 2012, 15:29 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് - കാസര്‍കോട് റോഡ് വികസിപ്പിക്കാനുള്ള നടപടി തുടങ്ങി. കാഞ്ഞങ്ങാട്ട് നിന്ന് ചന്ദ്രഗിരി റൂട്ടിലൂടെ 27.7 കിലോമീറ്റര്‍ കാസര്‍കോട്ടേക്കുള്ള റോഡാണ് വികസിപ്പിക്കുന്നത്. സംസ്ഥാന ഗതാഗത പദ്ധതിയുടെ (കെഎസ്ടിപി) രണ്ടാംഘട്ട റോഡ് വികസന പട്ടികയില്‍ ഉള്‍പ്പെടുത്തിയ എട്ട് റോഡുകളില്‍ കാസര്‍കോട് - കാഞ്ഞങ്ങാട് റോഡും ഉള്‍പ്പെടും. റോഡുകളുടെ വികസനവും ബലപ്പെടുത്തലുമാണ് ഈ പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. 8 റോഡുകളുടെയും വികസനത്തിന് ലോക ബാങ്ക് 1356 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ലോക ബാങ്ക് സം ഘം ഫെബ്രുവരി 9ന് കേരളത്തിലെത്തുന്നുണ്ട്. എല്ലാ റോഡുകളുടെയും നിര്‍മ്മാണത്തിന് ആഗോള ടെണ്ടര്‍ വിളിച്ചാണ് കരാറുകാരെ നിശ്ചയിക്കുന്നത്. വൈകാതെ ടെണ്ടര്‍ വിളിച്ച് കാലവര്‍ഷത്തിന് ശേഷം റോഡ് നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനം.
കാഞ്ഞങ്ങാട് - കാസര്‍കോട് റോഡ് വികസനത്തിനുള്ള സ്ഥലമെടുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായതാണ്. കഴിയുന്നത്ര വളവ് നിവര്‍ത്തിയാണ് റോഡ് പണി ഉദ്ദേശിക്കുന്നത്. 7 മീറ്റര്‍ മധ്യഭാഗത്ത് കനം കൂട്ടിയും ഇരുവശത്തും രണ്ടര മീറ്റര്‍ വീതവും കനം കുറഞ്ഞ ടാറിങ്ങും നടത്തും.
മുഴുവന്‍ ടാറിങ്ങും ഒരു കരാറുകാരന് നല്‍കാതെ 20, 30 കിലോമീറ്റര്‍ വീതം മുറിച്ച് നല്‍കാനാണ് തീരുമാനം. കാസര്‍കോട്ടെ റോഡിന്റെ നീളം 30 കിലോമീറ്റര്‍ താഴെയായതിനാല്‍ നിര്‍മ്മാണ പ്രവൃത്തി ഒരു കരാറുകാരന് തന്നെ ഏറ്റെടുക്കാന്‍ കഴിയും. കുറ്റമറ്റ രീതിയില്‍ ആധുനീക രീതികളുപയോഗിച്ച് റബ്ബറൈസ്ഡ് ബിറ്റുമിന്‍ കൊണ്ടാവും നിര്‍മ്മാണം. റോഡുകള്‍ക്ക് 5 വര്‍ഷത്തെ ഗ്യാരണ്ടിയോടെ ഗുണ നിലവാരം ഉറപ്പ് വരുത്തും. ഇക്കാര്യത്തില്‍ ലോകബാങ്ക് കര്‍ശനമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെയുള്ള റോഡിന്റെ സ്ലൈഡുകള്‍ വൃത്തിയാക്കുന്ന ജോലികള്‍ ഉടന്‍ തുടങ്ങും.
അനധികൃത കൈയ്യേറ്റങ്ങളും കെട്ടിടങ്ങളുമൊഴിവാക്കാന്‍ കെ എസ് ടി പി അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: Kasaragod, Kanhangad, Road, Bank