കാഞ്ഞങ്ങാട്ട് മുന്‍ ജനപ്രതിനിധിയുടെ വീട്ടിലേക്ക് റോഡുണ്ടാക്കിയത് പുകയുന്നു
Oct 16, 2012, 14:15 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പില്‍ മുന്‍ ജനപ്രതിനിധിയുടെ വീട്ടിലേക്കും അനുജന്റെ വീട്ടിലേക്കും അനധികൃതമായി റോഡുണ്ടാക്കിയത് നാട്ടില്‍ പുകയുന്നു. ഒഴിഞ്ഞവളപ്പ് ഫലാഹ് നഗര്‍ റോഡാണ് വിവാദത്തിലായിരിക്കുന്നത്. നാല് ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മാണം നടക്കുന്നത്.
ജനപ്രതിനിധിയുടെ താല്പര്യ പ്രകാരമാണ് മുന്‍ ജനപ്രതിനിധിയുടെ വീട്ടിലേക്കും, അനുജന്റെ വീട്ടിലേക്കും റോഡ് വഴി തിരിച്ച് വിട്ടതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഒഴിഞ്ഞവളപ്പ് റോഡിലേക്കെത്തുന്ന രീതിയില്‍ ഫലാഹ് നഗര്‍ പള്ളിയിലേക്കാണ് റോഡ് നിര്‍മിക്കേണ്ടത്.
ഇതാണ് മുന്‍ ജനപ്രതിനിധിയുടെ വീട്ടിലേക്കും അനുജന്റെ വീട്ടിലേക്കും വഴി തിരിച്ചുവിട്ടു എന്ന ആരോപണം. ഇതിനെതിരെ ലീഗിന്റെയും, കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ നാട്ടുകാര്‍ തന്നെ ഇതിനെതിരെ രംഗത്തുവരുമെന്നാണ് കോണ്‍ഗ്രസിലെയും, ലീഗിലെയും പ്രവര്‍ത്തകര്‍ പറയുന്നത്.

Keywords: Road, House, Congress, Muslim-League, Padannakad, Kanhangad, Kanhangad-Municipality, Kasaragod, Kerala