city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാ­ഞ്ഞ­ങ്ങാട്ട് മുന്‍ ജ­നപ്ര­തിനി­ധി­യുടെ വീ­ട്ടി­ലേക്ക് റോ­ഡു­ണ്ടാ­ക്കി­യ­ത് പു­ക­യുന്നു

കാ­ഞ്ഞ­ങ്ങാട്ട് മുന്‍ ജ­നപ്ര­തിനി­ധി­യുടെ വീ­ട്ടി­ലേക്ക് റോ­ഡു­ണ്ടാ­ക്കി­യ­ത് പു­ക­യുന്നു
കാ­ഞ്ഞ­ങ്ങാട്: കാ­ഞ്ഞ­ങ്ങാ­ട് ഒ­ഴി­ഞ്ഞ­വ­ള­പ്പില്‍ മുന്‍ ജ­നപ്ര­തിനി­ധി­യുടെ വീ­ട്ടി­ലേക്കും അ­നുജ­ന്റെ വീ­ട്ടി­ലേക്കും അ­നധി­കൃ­ത­മാ­യി റോ­ഡു­ണ്ടാ­ക്കിയ­ത് നാട്ടില്‍ പു­ക­യുന്നു. ഒ­ഴി­ഞ്ഞ­വ­ള­പ്പ് ഫലാ­ഹ് ന­ഗര്‍ റോ­ഡാ­ണ് വി­വാ­ദ­ത്തി­ലാ­യി­രി­ക്കു­ന്നത്. നാ­ല് ല­ക്ഷം രൂപ ചി­ല­വി­ലാ­ണ് റോ­ഡ് നിര്‍­മാ­ണം നട­ക്കു­ന്ന­ത്.

ജനപ്ര­തിനി­ധി­യുടെ താല്‍­പര്യ പ്രകാ­ര­മാ­ണ് മുന്‍ ജനപ്ര­തിനി­ധി­യുടെ വീ­ട്ടി­ലേ­ക്കും, അ­നുജ­ന്റെ വീ­ട്ടി­ലേക്കും റോ­ഡ് വ­ഴി തി­രി­ച്ച് വി­ട്ടതെ­ന്നാ­ണ് നാട്ടു­കാര്‍ ആ­രോ­പി­ക്കു­ന്നത്. ഒ­ഴി­ഞ്ഞ­വള­പ്പ് റോ­ഡി­ലേ­ക്കെ­ത്തുന്ന രീ­തി­യില്‍ ഫലാ­ഹ് ന­ഗര്‍ പ­ള്ളി­യി­ലേ­ക്കാ­ണ് റോ­ഡ് നിര്‍­മി­ക്കേ­ണ്ടത്.

ഇ­താ­ണ് മുന്‍ ജനപ്ര­തിനി­ധി­യുടെ വീ­ട്ടി­ലേക്കും അ­നുജ­ന്റെ വീ­ട്ടി­ലേക്കും വഴി തി­രി­ച്ചു­വി­ട്ടു എ­ന്ന ആ­രോ­പണം. ഇ­തി­നെതി­രെ ലീ­ഗി­ന്റെ­യും, കോണ്‍­ഗ്ര­സി­ന്റെയും പ്ര­വര്‍­ത്ത­കരും പ്ര­തി­ഷേധവു­മാ­യി രം­ഗ­ത്തു­വ­ന്നിട്ടുണ്ട്. നഗ­രസഭാ അ­ധി­കൃ­ത­രു­ടെ ഭാ­ഗ­ത്തു­നിന്നും ഇ­ക്കാ­ര്യ­ത്തില്‍ നടപ­ടി സ്വീ­ക­രി­ച്ചിട്ടി­ല്ലെ­ങ്കില്‍ നാ­ട്ടു­കാര്‍ ത­ന്നെ ഇ­തി­നെ­തി­രെ രം­ഗ­ത്തു­വ­രു­മെ­ന്നാ­ണ് കോണ്‍­ഗ്ര­സി­ലെ­യും, ലീ­ഗി­ലെയും പ്ര­വര്‍­ത്ത­കര്‍ പ­റ­യു­ന്നത്.

Keywords:  Road, House, Congress, Muslim-League, Padannakad, Kanhangad, Kanhangad-Municipality, Kasaragod, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia