കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നാട്ടെഴുന്നള്ളത്തിന് തുടക്കം
Dec 19, 2011, 09:50 IST
കാഞ്ഞങ്ങാട്: നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം കാഞ്ഞങ്ങാട് ശ്രീ കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 2012 ജനുവരി 31 മുതല്‍ ഫെബ്രുവരി 5 വരെ നടക്കാനിരിക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മഹോത്സവം വിളംബരം എന്നോണം മുച്ചിലോട്ട് ഭഗവതിയുടെയും മറ്റ് ഉപദേവതകളുടെയും കോമരങ്ങള്‍ അരങ്ങിലായി അനുഗ്രഹാശിസുകള്‍ ചൊരിയുന്നതിന് ഡിസംബര്‍ 18 മുതല്‍ ജനുവരി 21 വരെ വാല്യക്കാരുടെയും സ്ഥാനികരുടെയും അകമ്പടിയോടുകൂടിയുള്ള 'നാട്ടെഴുന്നള്ളത്തി'ന് തുടക്കം കുറിച്ചിരിക്കുന്നു.
സ്വന്തം ഗൃഹത്തിലേക്കുള്ള ദേവിയുടെ ആഗമനവും കാത്ത് ശുദ്ധതയോടും പവിത്രതയോടും കൂടി നിര്‍നിമേഷരായി ഭക്ത ജനങ്ങള്‍ ദേവിയെ എതിരേല്ക്കുവാന് ഉറക്കമിളച്ച് കാത്തിരിക്കുകയാണ്.
Keywords: Kalyan Muchilott,Temple, Kanhangad, Kasaragod