അധികൃതരുടെ അനാസ്ഥ; നീലേശ്വരം എഫ്.സി.ഐയില്‍ അരി മഴയില്‍ കുതിര്‍ന്ന് നശിക്കുന്നു
Jul 28, 2015, 13:00 IST
നീലേശ്വരം: (www.kasargodvartha.com 28/07/2015) അധികൃതരുടെ അനാസ്ഥ മൂലം പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട അരി മഴയില്‍ കുതിര്‍ന്ന് നശിക്കുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ ഇറക്കിയ അരിയാണ് ആര്‍ക്കും ഉപകാരമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്നത്. അധികൃതരാകട്ടെ ഇതൊന്നും കണ്ടില്ലെന്ന ഭാവം നടിക്കുകയാണ്.
നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചീഞ്ഞു നാറിയ അരിയില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം മൂക്കുപൊത്തേണ്ട അവസ്ഥയാണ്. ഗോഡൗണിന് പുറത്ത് സൂക്ഷിച്ച അരിയാണ് മഴയില്‍ കുതിര്‍ത്ത് നശിച്ചത്. മഴയൊന്നു മാറിയാല്‍ ദുര്‍ഗന്ധം രൂക്ഷമാകുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.
നശിച്ച അരികള്‍ മാറ്റി ഉള്ളവ സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords : Nileshwaram, Rice, Railway station, Natives, Kanhangad, Kerala, FCI Godown, Rain.