city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഞ്ചായത്തംഗത്തിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പഞ്ചായത്തംഗത്തിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
പുല്ലൂര്‍ : പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തംഗം കൊടവലത്തിനടുത്ത കരക്കക്കുണ്ടിലെ അരീക്കര നാരായണന്‍(55)ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പായി.
ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് നാരായണന്‍ ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പാക്കിയത്. കൈ കാലുകള്‍ ബന്ധിച്ച നിലയി ല്‍ തീര്‍ത്തും ദുരൂഹ സാഹചര്യത്തില്‍ ഫെബ്രുവരി 1 ന് രാവിലെയാണ് പഞ്ചായത്തംഗത്തെ സഹോദരനും റിട്ട.ഹെഡ്മാസ്റ്ററുമായ അരീക്കര കു ഞ്ഞമ്പു മാസ്റ്ററുടെ കൊടവലം ജംഗ്ഷനിലുള്ള കെട്ടിടത്തിന് പിറകുവശത്തെ മേല്‍ക്കൂരയിലെ കഴുക്കോലില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ അരീക്കര നാരായണന്റെ ജഡം കാണപ്പെട്ടത്.
നാരായണന്‍ കൈകാലുക ള്‍ സ്വന്തം ഷര്‍ട്ട് കീറി ബന്ധിക്കുകയായിരുന്നുവെന്നാണ് നി ഗമനം. ഇതുപോലെ കൈകാലുകള്‍ കെട്ടി ഏതൊരു മനുഷ്യനും ആത്മഹത്യ ചെയ്യാന്‍ കഴിയുമെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള വെളിപ്പെടുത്തിയത്. ശരീരത്തില്‍ എവിടെയും പരിക്കുകള്‍ കാ ണപ്പെട്ടില്ല. പിടിവലി നടന്നതിന്റെ യാതൊരു ലക്ഷണവും മൃതദേഹത്തിലില്ല. മാത്രമല്ല മൃതദേഹം കാണപ്പെട്ട സ്ഥല ത്തും ഇതുപോലാരു സാഹചര്യം കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
തുണിയില്‍ കെട്ടി നാരായണന്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നും മറ്റൊരു സംശയത്തിനും ഇടയില്ലെന്നും ഡോ.എസ്.ഗോപാലകൃഷ്ണപിള്ള പോലീസിനോട് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിലൂടെ നാരായണന്റെ മരണം ആത്മഹത്യയാണെന്ന് പോലീസും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇന്നലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചെന്ന അമ്പലത്തറ എസ്‌ഐ സുഭാഷ് പോലീസ് സര്‍ജനുമായി വിശദമായി മരണകാരണത്തെ കുറിച്ച് സംസാരിച്ചിരുന്നു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് താമസിയാതെ പോലീസിന് കിട്ടും.

Keywords: kasaragod, Kanhangad, Panchayath-Member, suicide, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia