വാടകക്ക് എടുത്ത് പത്തോളം കാര്‍ മറിച്ചുവിറ്റു
Jan 17, 2012, 16:30 IST
കാഞ്ഞങ്ങാട്: റെന്റ് എ കാര്‍ വാടകക്ക് എടുത്ത് ഉടമയറിയാതെ മറിച്ചുവില്‍ക്കുകയും കൈമാറുകയും ചെയ്യുന്ന സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കുശാല്‍നഗറിലെ പി.എം.അബൂബക്കറിന്റെ മകന് അബ്ദുള്ള ഇതിനകം പത്തോളം കാറുകള്‍ ഇങ്ങനെ മറിച്ചുവിറ്റതായി വ്യക്തമായി. അബ്ദുള്ള വലയിലായതോടെ തട്ടിപ്പിനിരയായ നിരവധി പരാതികള്‍ പോലീസ് സ്റ്റേഷനുകളില്‍ എത്തിക്കൊണ്ടിരിക്കുന്നു. റെന്റ് എ കാര്‍ മറിച്ചുവില്‍ക്കുന്ന കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച കണ്ണിയാണ് അബ്ദുള്ളയെന്ന് സംഭവത്തെ കുറിച്ച് അനേ്വഷിക്കുന്ന സിഐ കെ.വി.വേണുഗോപാല്‍ പറഞ്ഞു.
Keywords: Rent, Car, Sale, case, Kanhangad, Kasaragod